Image

വരത്തന്‍'; അമല്‍ നീരദ്‌ - ഫഹദ്‌ ഫാസില്‍ ചിത്രത്തിന്റെ ഫസ്റ്റ്‌ ലുക്ക്‌ പോസ്റ്റര്‍ പുറത്ത്‌

Published on 20 June, 2018
വരത്തന്‍'; അമല്‍ നീരദ്‌ - ഫഹദ്‌ ഫാസില്‍ ചിത്രത്തിന്റെ ഫസ്റ്റ്‌ ലുക്ക്‌ പോസ്റ്റര്‍ പുറത്ത്‌


കൊച്ചി : ഇയ്യോബിന്റെ പുസ്‌തകത്തിനു ശേഷം അമല്‍ നീരദ്‌ - ഫഹദ്‌ ഫാസില്‍ കൂട്ടുക്കെട്ട്‌ വീണ്ടും. 'വരത്തന്‍' എന്ന്‌ പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ ലുക്ക്‌ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത്‌ വിട്ടു. ഐശ്വര്യ ലക്ഷ്‌മിയാണ്‌ ചിത്രത്തില്‍ ഫഹദിന്റെ നായികയായെത്തുന്നത്‌. നസ്രിയ ചിത്രത്തിന്റെ നിര്‍മാണത്തില്‍ പങ്കാളിയാകുന്നുണ്ട്‌.

ലിറ്റില്‍ സ്വയംമ്പിന്റേതാണ്‌ ക്യാമറ. നവാഗതരായ സുഹാസ്‌ - ഷറഫു എന്നിവര്‍ ചേര്‍ന്നാണ്‌ ചിത്രത്തിന്‌ തിരക്കഥയൊരുക്കുന്നത്‌. സംഗീതം സുഷിന്‍ ശ്യാം.

ചിത്രം ഏത്‌ വിഭാഗത്തില്‍പ്പെടുന്നതാണെന്നുള്ള വിവരം അണിയറപ്രവര്‍ത്തകര്‍ പുറത്ത്‌ വിട്ടിട്ടില്ല. അന്‍വര്‍ റഷീദ്‌ സംവിധാനം ചെയ്യുന്ന 'ട്രാന്‍സ്‌' ആണ്‌ ഫഹദിന്റെ പുറത്തിറങ്ങാനുള്ള ചിത്രം.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക