Image

മോഹന്‍ലാലും പ്രണവും ഒന്നിക്കുന്നു; പ്രിയദര്‍ശന്‍ ചിത്രത്തില്‍ മരക്കാരായി പ്രണവ്‌ മോഹന്‍ലാല്‍

Published on 20 June, 2018
മോഹന്‍ലാലും പ്രണവും ഒന്നിക്കുന്നു; പ്രിയദര്‍ശന്‍ ചിത്രത്തില്‍ മരക്കാരായി പ്രണവ്‌ മോഹന്‍ലാല്‍

കൊച്ചി :മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ ഒരുക്കുന്ന 'മരക്കാര്‍ അറബിക്കടലിന്റെ സിംഹ'ത്തില്‍ പ്രണവ്‌ മോഹന്‍ലാല്‍ അഭിനയിക്കുന്നു. കുഞ്ഞാലി മരക്കാരുടെ ചെറുപ്പകാലമാണ്‌ ചിത്രത്തില്‍ പ്രണവ്‌ അവതരിപ്പിക്കുക. ചിത്രത്തില്‍ പ്രണവ്‌ അഭിനയിക്കുന്ന കാര്യം പ്രിയദര്‍ശന്‍ ഫേസ്‌ബുക്കിലൂടെയാണ്‌ അറിയിച്ചത്‌. പ്രണവ്‌ ചിത്രത്തിന്റെ ഭാഗമാവുന്നതില്‍ വളരെ സന്തോഷമുണ്ടെന്ന്‌ പ്രിയദര്‍ശന്‍ കുറിച്ചു.

കുഞ്ഞാലിമരക്കാരിലെ നാല്‌ മരക്കാര്‍മാരില്‍ നിന്നാണ്‌ കഥ പറയുന്നത്‌. നാല്‌ മരക്കാര്‍മാരില്‍ ഒന്ന്‌ മുതിര്‍ന്ന നടന്‍ മധുവും ഒന്നും മോഹന്‍ലാലും അവതരിപ്പിക്കും. മറ്റു രണ്ടു മരക്കാര്‍മാര്‍ക്കായുള്ള തിരച്ചിലിലാണ്‌ അണിയറ പ്രവര്‍ത്തകര്‍.

ചിത്രത്തില്‍ ഹിന്ദി, തെലുങ്ക്‌, വിദേശ താരങ്ങള്‍ അണിനിരക്കും. മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമായാണ്‌ മരക്കാര്‍ അറബിക്കടലിലെ സിംഹം ഒരുങ്ങുന്നത്‌. 100 കോടിയ്‌ക്ക്‌ മുകളിലാണ്‌ ചിത്രത്തിന്റെ ബഡ്‌ജറ്റ്‌. നവംബറില്‍ ചിത്രീകരണം ആരംഭിക്കും. ആശിര്‍വാദ്‌ സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ്‌ നിര്‍മ്മാണം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക