Image

നൈനാന്‍ ഫിലിപ്പോസ് ഡാലസില്‍ നിര്യാതനായി

അനില്‍ മാത്യു ആശാരിയത്ത് Published on 20 June, 2018
നൈനാന്‍ ഫിലിപ്പോസ് ഡാലസില്‍ നിര്യാതനായി
ഡാലസ് (ടെക്‌സസ്) : മേല്‍പ്പാടം അത്തിമൂട്ടില്‍ പരേതനായ മാത്തന്‍ ഫിലിപ്പോസിന്റെയും മറിയാമ്മയുടെയും മകന്‍ നൈനാന്‍ ഫിലിപ്പോസ് (81) ജൂണ്‍ 16 ന് ശനിയാഴ്ച ഡാലസില്‍ നിര്യാതനായി. ഭാര്യ: തങ്കമ്മ നൈനാന്‍ കോഴഞ്ചേരി എടത്തില്‍ വടക്കേതില്‍ കുടുംബാംഗമാണ്.

മക്കള്‍ : മോന്‍സി, മിനി, റോയ്‌സ് (യുഎസ്എ)
മരുമക്കള്‍: ജോണ്‍, വിജയന്‍, ഷീനാ (യുഎസ്എ)
കൊച്ചുമക്കള്‍ : മോബിന്‍, ജോയല്‍, മെറിന്‍, റോഷന്‍, റോഹന്‍.

ജൂണ്‍ 22 ന് വെള്ളിയാഴ്ച വൈകിട്ട് 6 മുതല്‍ 9 വരെ ഗാര്‍ലന്റ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ പൊതുദര്‍ശനവും ജൂണ്‍ 24 ന് ഞായറാഴ്ച ഉച്ചയ്ക്ക് 2 നു ദേവാലയത്തില്‍ ആരംഭിക്കുന്ന സംസ്കാര ശുശ്രൂഷകള്‍ക്കുശേഷം സണ്ണിവെയ്ല്‍ ന്യൂഹോപ്പ് സെമിത്തേരിയില്‍ സംസ്കാരവും നടത്തും.

കൂടുതല്‍ വിവരങ്ങള്‍ക്ക് : റോയിസ് – 469 348 5864

Church Address: St. Gregorio's Orthodox Church, 5130 Locust Grove Road, Garland, Texas -75043

Funeral Home Address : New Hope Funeral Home, 500 us-80, Sunnyvale, Texas – 75182
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക