Image

പോര്‍ചുഗലിനെതിരെ പൊരുതി തോറ്റ് മൊറോക്കോ

Published on 20 June, 2018
പോര്‍ചുഗലിനെതിരെ പൊരുതി തോറ്റ് മൊറോക്കോ
ശക്തരായ പോര്‍ചുഗലിനെതിരെ മൊറോക്കോ പൊരുതി കീഴടങ്ങി. തുടക്കത്തില്‍ തന്നെ ഗോള്‍ വഴങ്ങിയെങ്കിലും അവസാന വിസില്‍ വരെ പൊരുതി അക്ഷരാര്‍ത്ഥത്തില്‍ പോര്‍ചുഗലിനെ വിറപ്പിച്ചാണ് മൊറോക്കോ കീഴടങ്ങിയത്. എതിരില്ലാത്ത ഒരു ഗോളിനാണ് പോര്‍ച്ചുഗല്‍ മൊറോക്കോയെ മറികടന്നത്. ഇന്നത്തെ പരാജയത്തോടെ മൊറോക്കോ ലോകകപ്പില്‍ നിന്നും പുറത്തായി.

മത്സരം തുടങ്ങി നാലാം മിനിറ്റില്‍ തന്നെ റൊണാള്‍ഡോ ഗോള്‍ നേടി, ജാവോ മൗണ്ടിഞ്ഞോയുടെ ക്രോസിന് തലവെച്ചു മികച്ചൊരു ഗോള്‍. എന്നാല്‍ തുടര്‍ന്നങ്ങോട്ട് മത്സരത്തിന്റെ നിയന്ത്രണം മൊറോക്കോ ഏറ്റെടുക്കുകയായിരുന്നു.നിരന്തരം മികച്ച മുന്നേറ്റങ്ങള്‍ ഹക്കിം സിയെച്ചിന്റെ നേതൃത്വത്തില്‍ നടത്തിയ മൊറോക്കോക്ക് ഗോള്‍ നേടുന്നതില്‍ പരാജയപ്പെട്ടു. ആദ്യ പകുതിക്ക് പിരിയുമ്‌ബോള്‍ 10 എന്നായിരുന്നു സ്‌കോര്‍ നില.

രണ്ടാം പകുതിയിലും കാര്യങ്ങള്‍ക്ക് മാറ്റമുണ്ടായിരുന്നില്ല, പന്ത് കൂടുതല്‍ നേരം കൈവശം വെച്ച് കളിച്ച മൊറോക്കോ നിരന്തരം ഗോളിന്റെ വക്കിലെത്തി. 57ആം മിനിറ്റില്‍ സിയെച്ചിന്റെ മനോഹരമായ ഒരു ക്രോസിന് തലവെച്ച ബെല്‍ഹാന്‍ഡ പന്ത് വലയിലേക്ക് തിരിച്ചു വിട്ടെങ്കിലും ഗോള്‍ കീപ്പര്‍ പോര്‍ച്ചുഗലിന്റെ രക്ഷക്കെത്തി. അവിശ്വസനീയമായ ഒരു ഗോള്‍ ലൈന്‍ സേവിലൂടെ റുയി പാട്രിഷിയോ മൊറോക്കോയെ ഗോള്‍ നേടുന്നതില്‍ നിന്നും തടഞ്ഞിട്ടു.

രണ്ടാം പകുതിയില്‍ ഒരിക്കല്‍ പോലും പോര്‍ച്ചുഗലിന് മൊറോക്കോക്കെതിരെ വെല്ലുവിളി ഉറയര്‍ത്താനായില്ല. ബോള്‍ പൊസെഷനിലും ഷോട്ടുകളിലും എല്ലാം പോര്‍ചുഗലിനേക്കാള്‍ മുന്നിട്ടു നിന്ന മൊറോക്കോക്ക് മികച്ച ഫൈനല്‍ ബോളുകള്‍ ഇല്ലാതിരുന്നതാണ് വിനയായത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക