Image

കേരളാ മെഡിക്കല്‍, എന്‍ജിനിീയറിംഗ് എന്‍ട്രസ് ഫലം പ്രഖ്യാപിച്ചു.

Published on 20 June, 2018
കേരളാ മെഡിക്കല്‍, എന്‍ജിനിീയറിംഗ് എന്‍ട്രസ് ഫലം പ്രഖ്യാപിച്ചു.

തിരുവനന്തപുരം: കേരളാ  എന്‍ട്രന്‍സ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. മെഡിക്കല്‍ എന്‍ട്രന്‍സില്‍ എറണാകുളം സ്വദേശി ജസ് മരിയ ബെന്നിക്കാണ് (നീറ്റ് റാങ്ക് 56) ഒന്നാം റാങ്ക്. തിരുവനന്തപുരം കരമന സ്വദേശി സംറീന്‍ ഫാത്തിമ ആര്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി (നീറ്റ് 89)

എഞ്ചിനിയറിംഗ് വിഭാഗത്തില്‍ കോട്ടയം കുറുപ്പന്തറ സ്വദേശി അമല്‍ മാത്യു ഒന്നാം റാങ്ക് നേടി. കൊല്ലം പെരിനാട് സ്വദേശി എം.ശബരീകൃഷ്ണയ്ക്കാണ് രണ്ടാം റാങ്ക്.


മെഡിക്കല്‍ വിഭാഗത്തില്‍ കോഴിക്കോട് കൊടിയത്തൂര്‍ സ്വദേശി സേബാമ്മാ മാളിയേക്കലിനാണ് മൂന്നാം റാങ്ക് (നീറ്റ്99). കോഴിക്കോട് വിലങ്ങാട് സ്വദേശി ആറ്റ്‌ലിന്‍ ജോര്‍ജ്ജ് നാലും (നീറ്റ്  101), കോട്ടയം മാന്നാനം സ്വദേശി മെറിന്‍ മാത്യു (നീറ്റ്  103) അഞ്ചും സ്ഥാനങ്ങള്‍ നേടി. എസ്.സി വിഭാഗത്തില്‍ കണ്ണൂര്‍ ചിറക്കര സ്വദേശി രാഹുല്‍ അജിത്തിനാണ് (നീറ്റ്  605) ഒന്നാം റാങ്ക്. തിരുവനന്തപുരം തോന്നക്കല്‍ സ്വദേശി ചന്ദന ആര്‍.എസിനാണ് (നീറ്റ് 707) രണ്ടാം സ്ഥാനം. എസ്.ടി വിഭാഗത്തില്‍ കോഴിക്കോട് ചേവായൂര്‍ സ്വദേശി അമാന്‍ഡ എലിസബത്ത് സാമിനാണ് (നീറ്റ്  5494) ഒന്നാം റാങ്ക്. തിരുവനന്തപുരം മലയടി സ്വദേശി ആദര്‍ശ് ഗോപന്‍ (നീറ്റ് 6103) രണ്ടാം റാങ്കും നേടി. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക