Image

ചിതയില്‍ നിന്ന് (കവിത: ജോണ്‍ ആറ്റുമാലി)

Published on 20 June, 2018
ചിതയില്‍ നിന്ന് (കവിത: ജോണ്‍ ആറ്റുമാലി)
കുടി നിര്‍ത്തി!
നേരോ?
നേര്.
കെട്ട്യോള് കൈവെച്ചു?
അല്ല.
കുട്ടികള് കെട്ടിയിട്ടു?
അല്ല.
നാട്ടുകാര്‍....?
അല്ലേ. അല്ല
പിന്നെ!
അമ്മ!
ഇന്നലെ വന്നിരുന്നു:
നിന്നെ ഞാന്‍ കഷ്ടപ്പെട്ടു വളര്‍ത്തി!
പതിവു പല്ലവി
ഉണ്ണാതെ, ഞാന്‍ നിന്നെ ഊട്ടി:
അന്യരുടെ പാത്രം കഴുകി
നിന്നെ പള്ളിക്കൂടത്തില്‍ വിട്ടു.
ഒക്കെ പാഴായല്ലോടാ പാപീ!
നീയിങ്ങനെ കുടിച്ചു കൂത്താടുന്നു!
നാടിനും വീടിനും....
അമ്മയുടെ കണ്ണുകളില്‍നിന്നു
തീപാറുന്നുണ്ടായിരുന്നു!
അമ്മ പിന്നെ നിന്നില്ല.
ഞാന്‍ കുടി നിര്‍ത്തി!
ഇന്നലെ മുപ്പതാണ്ട് കഴിഞ്ഞു.
അമ്മയെ ചിതയില്‍ വച്ചിട്ട്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക