Image

മയക്കുമരുന്നും ആയുധങ്ങളുമായി ബിജെപി നേതാവ് പിടിയില്‍

Published on 21 June, 2018
മയക്കുമരുന്നും ആയുധങ്ങളുമായി ബിജെപി നേതാവ് പിടിയില്‍

27 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നുമായി ബിജെപി നേതാവ്  അറസ്റ്റിലായി. മണിപ്പൂരിലെ ബിജെപി നേതാവും സ്വയംഭരണാധികാരമുള്ള ജില്ലാ കൗണ്‍സില്‍ ചെയര്‍മാനുമായ ലട്ട്ഖോസിസുവിനെയാണ് നാര്‍ക്കോട്ടിക്സ് വിഭാഗം അറസ്റ്റ് ചെയ്തത്. മണിപ്പൂരിലെ ലാങ്കോള്‍ ഗെയിം ഗ്രാമത്തില്‍ രണ്ട് സ്യൂട്ട് കെയിസുകളിലായിട്ടാണ് നിരോധിത മയക്കുമരുന്നുകള്‍ ഇയാള്‍ സൂക്ഷിച്ചിരുന്നത്. 
മുമ്പ് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഇയാള്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി കണ്ണുവെച്ചതോടെ ഒരു വര്‍ഷം മുമ്പ് ബിജെപിയില്‍ ചേരുകയായിരുന്നു. മണിപ്പൂരിലെ ചണ്ടേല്‍ ജില്ലാ കൗണ്‍സിലില്‍ കോണ്‍ഗ്രസ് പാര്‍ട്ടി പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട ലട്ട്ഖോസി ബിജെപിയില്‍ ചേര്‍ന്ന് ബിജെപിയുടെ നേതൃത്വത്തില്‍ കൗണ്‍സില്‍ രൂപീകരിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. 
അഞ്ചു കിലോഗ്രാമോളം വരുന്ന ഹെറോയിനാണ് ഇയാളുടെ പക്കല്‍ നിന്നും പിടിച്ചെടുത്തത്. ഏതാണ്ട് 27 കോടി രൂപ വിലമതിക്കും ഈ മയക്കുമരുന്നിന്. കൂടാതെ ഇയാളുടെ കൈയ്യില്‍ നിന്ന് പിസ്റ്റളും പിടികൂടിയിട്ടുണ്ട്. ഇയാള്‍ക്കൊപ്പം ഏഴ് പേരെ പോലീസ് അറസ്റ്റു ചെയ്തിട്ടുമുണ്ട്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക