Image

കുട്ടനാട്‌ വികസനസമിതി എക്‌സിക്യൂട്ടിവ്‌ ഡയറക്ടര്‍ സ്ഥാനത്ത്‌ നിന്നും ഫാ. തോമസ്‌ പീലിയാനിക്കലിനെ നീക്കി

Published on 21 June, 2018
കുട്ടനാട്‌ വികസനസമിതി എക്‌സിക്യൂട്ടിവ്‌ ഡയറക്ടര്‍ സ്ഥാനത്ത്‌ നിന്നും ഫാ. തോമസ്‌ പീലിയാനിക്കലിനെ നീക്കി


കുട്ടനാട്‌ വികസനസമിതി എക്‌സിക്യൂട്ടിവ്‌ ഡയറക്ടര്‍ സ്ഥാനത്ത്‌ നിന്നും കാര്‍ഷിക വായ്‌പ തട്ടിപ്പ്‌ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ഫാ തോമസ്‌ പീലിയാനിക്കലിനെ നീക്കി. പകരം ചുമതല ഫാ. ജോസഫ്‌ കൊച്ചുതറയ്‌ക്കാണ്‌ നല്‍കിയിരുന്നത്‌. ചങ്ങനാശേരി അതിരൂപതയാണ്‌ ഫാ. തോമസ്‌ പീലിയാനിക്കലിനെ കുട്ടനാട്‌ വികസന സമിതി ഡയറക്ടര്‍ സ്ഥാനത്ത്‌ നിന്നും നീക്കിയത്‌.

ഫാ. തോമസ്‌ പീലിയാനിക്കല്‍ പ്രതിയായ കാര്‍ഷിക വായ്‌പ തട്ടിപ്പ്‌ചങ്ങനാശേരി അതിരൂപതാ അന്വേഷിച്ച്‌ തുടങ്ങി. അന്വേഷണം പൂര്‍ത്തിയായ ശേഷം കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന്‌ ചങ്ങനാശേരി അതിരൂപതാ അധികൃതര്‍ അറിയിച്ചു. ആകെ 12 കേസുകളാണ്‌ ഫാ. തോമസ്‌ പീലിയാനിക്കലിന്‌ എതിരെയുള്ളത്‌. ഇതില്‍ നാലു കേസുകളിലാണ്‌ ഇപ്പോള്‍ അറസ്റ്റ്‌ ചെയ്‌തിരിക്കുന്നത്‌.

കേസില്‍ കാവാലം സ്വദേശിയും വെളിയനാട്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗവുമായ റോജോ ജോസഫ്‌, കുട്ടനാട്‌ വികസന സമിതി ഓഫിസ്‌ ജീവനക്കാരി ത്രേസ്യാമ്മ തുടങ്ങിയവരും പ്രതികളാണ്‌.

കാവാലം വടക്കുംഭാഗം മുറിയില്‍ പള്ളിത്താനം പതിനഞ്ചില്‍ വീട്ടില്‍ പി.ജെ. മേജോ ഫാ. തോമസ്‌ പീലിയാനിക്കിലിനെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തന്റെ പേരില്‍ വ്യാജരേഖ ചമച്ച്‌ വായ്‌പ തട്ടിയെന്നാണ്‌ ഇദ്ദേഹം പൊലീസില്‍ പരാതി നല്‍കിയത്‌. 4.50 ലക്ഷം തിരിച്ചടക്കണമെന്ന്‌ കാണിച്ച്‌ ജപ്‌തി നോട്ടീസ്‌ എടത്വ കനറാ ബാങ്കില്‍നിന്ന്‌ വന്നതോടെയാണ്‌ തട്ടിപ്പിന്‌ ഇരയായ വിവരം മോജോ അറിയുന്നത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക