Image

വീരപ്പനെ വധിച്ച വിജയകുമാര്‍ ഇനി ജമ്മുകാശ്‌മീര്‍ ഗവര്‍ണറുടെ ഉപദേശകന്‍

Published on 21 June, 2018
വീരപ്പനെ വധിച്ച വിജയകുമാര്‍ ഇനി ജമ്മുകാശ്‌മീര്‍ ഗവര്‍ണറുടെ ഉപദേശകന്‍

ശ്രീനഗര്‍: വീരപ്പനെ വധിച്ച ഓപ്പറേഷന്‌ നേതൃത്വം നല്‍കിയ മലയാളി ഐ.പി.എസ്‌ ഉദ്യോഗസ്ഥന്‍ കെ.വിജയകുമാര്‍ ഇനി ജമ്മുകാശ്‌മീര്‍ ഗവര്‍ണറുടെ ഉപദേശകന്‍. സി.ആര്‍.പി.എഫ്‌ മേധാവിയായിരുന്ന വിജയകുമാര്‍ 2012 സര്‍വീസില്‍ നിന്ന്‌ വിരമിച്ച ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ സുരക്ഷാ ഉപദേഷ്ടാവായി പ്രവര്‍ത്തിക്കുകയായിരുന്നു.

1975 ബാച്ചിലെ തമിഴ്‌നാട്‌ കേഡര്‍ ഐ.പി.എസ്‌ ഉദ്യോഗസ്ഥനായ വിജയകുമാര്‍, 1998- 2001 കാലയളവില്‍ ബി.എസ്‌.എഫ്‌ ഐ.ജിയായും പ്രവര്‍ത്തിച്ചു. വീരപ്പനെ പിടികൂടാന്‍ തമിഴ്‌നാട്‌ സര്‍ക്കാര്‍ രൂപം നല്‍കിയ ഓപ്പറേഷന്‍ കൊക്കൂണ്‍ 2004 ഒക്ടോബര്‍ 18നാണ്‌ വീരപ്പനെ വധിച്ചതോടെയാണ്‌ അവസാനിച്ചത്‌.

തന്റെ നിയമനത്തെ കുറിച്ച്‌ കൂടുതലൊന്നും പറയുന്നില്ലെന്നും ഗവര്‍ണര്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നതിനാണ്‌ താന്‍ പ്രാധാന്യം നല്‍കുന്നതെന്നും വിജയകുമാര്‍ പ്രതികരിച്ചു. വിജയകുമാറിനെ കൂടാതെ ജമ്മുകശ്‌മീര്‍ ചീഫ്‌ സെക്രട്ടറി ബി.ബി. വ്യാസും ഗവര്‍ണറുടെ ഉപദേശകനാണ്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക