Image

പൃഥ്വിയുടെ കൂടെ അഭിനയിക്കാന്‍ പേടിയായിരുന്നു, അടുത്തറിഞ്ഞപ്പോള്‍ അത്ഭുതപ്പെടുത്തി'; പൃഥ്വിരാജിനെകുറിച്ച് നസ്രിയ പറയുന്നു

Published on 21 June, 2018
പൃഥ്വിയുടെ കൂടെ അഭിനയിക്കാന്‍ പേടിയായിരുന്നു, അടുത്തറിഞ്ഞപ്പോള്‍ അത്ഭുതപ്പെടുത്തി'; പൃഥ്വിരാജിനെകുറിച്ച് നസ്രിയ പറയുന്നു
തിരിച്ചുവരവ് ചിത്രം 'കൂടെ'യുടെ വിശേഷങ്ങള്‍ പങ്കുവെച്ച് നടി നസ്രിയ നസീം. പൃഥിയുടെ സഹോദരിയായിട്ടാണ് അഭിനയിക്കേണ്ടത് എന്നറിഞ്ഞിപ്പോള്‍ ആദ്യം പേടി തോന്നിയിരുന്നു. ഇത് വരെ ഒരുമിച്ച് വര്‍ക്ക് ചെയ്യാത്തതിനാല്‍ എങ്ങനെയുള്ള ആളാണെന്ന് അറിയുകയും ഇല്ല. എന്നാല്‍ അടുത്ത് പരിചയപ്പെട്ട ശേഷം തനിക്ക് സഹോദരതുല്യനായി പൃഥ്വി മറിയെന്ന് നസ്രിയ. അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന കൂടെയുടെ വിശേഷങ്ങള്‍ പങ്കുവെച്ച വീഡിയോയിലാണ് നസ്രിയ പൃഥിയെ കുറിച്ച് പറയുന്നത്. 

എന്റെ പേടി മാറ്റുന്നത് വേണ്ടി അഞ്ജലി മേനോന്‍ ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് തുടങ്ങി. ശേഷം പരസ്പരം അതില്‍ സംസാരിച്ചും ഇടപെട്ടും കൂടുതല്‍ അടുത്തു. ഒടുവില്‍ ഷൂട്ടിങ്ങ് അവസാനിക്കുമ്പോള്‍ സിനിമയിലെപോലെ തന്നെ പൃഥി തനിക്ക് സഹോദരതുല്യനായെന്ന് നസ്രിയ പറഞ്ഞു. 

വിവാഹശേഷം നസ്രിയ തിരിച്ചുവരവിനൊരുങ്ങുന്ന ചിത്രമാണ് 'കൂടെ'. പൃഥിയുടെ സഹോദരിയായിട്ടാണ് നസ്രിയയെത്തുന്നത്. പൃഥ്വിരാജ്, നസ്രിയ, പാര്‍വതി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ അതുല്‍ കുല്‍ക്കര്‍ണി, സിദ്ധാര്‍ഥ് മേനോന്‍, റോഷന്‍ മാത്യു എന്നിവരും പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്. നസ്രിയ, പൃഥ്വിരാജ് എന്നിവരുടെ പിതാവായി സംവിധായകന്‍ രഞ്ജിത്താണ് എത്തുന്നത്. ലിറ്റില്‍ സ്വയംമ്പിന്റേതാണ് ക്യാമറ. എം ജയചന്ദ്രനും രഘു ദീക്ഷിത്തും ചേര്‍ന്നാണ് ചിത്രത്തിന് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. രജപുത്ര ഫിലിംസിന്റെ ബാനറില്‍ എം രഞ്ജിത്താണ് നിര്‍മാണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക