Image

ഫോമാ കണ്‍ വന്‍ഷനില്‍ മീഡിയ സെമിനാര്‍

Published on 21 June, 2018
ഫോമാ കണ്‍ വന്‍ഷനില്‍ മീഡിയ സെമിനാര്‍
ഷിക്കാഗോയില്‍ നടക്കുന്ന ഫോമാ അന്തര്‍ദേശീയ കണ്‍വെന്‍ഷനോടനുബന്ധിച്ച് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആഭിമുഖ്യത്തില്‍ മാധ്യമസെമിനാര്‍ സംഘടിപ്പിക്കുമെന്ന് മീഡിയ സെമിനാര്‍ കോ-ഓര്‍ഡിനേറ്റര്‍ സണ്ണി പൗലോസ് അറിയിച്ചു. കണ്‍വെന്‍ഷന്റെ രണ്ടാം ദിവസം ശനിയാഴ്ച രാവിലെ 11.30 മണിക്കാണ് സെമിനാര്‍ ആരംഭിക്കുന്നത്.

മീഡിയ സെമിനാര്‍ ചെയര്‍ വിനോദ് കൊണ്ടൂര്‍ അധ്യക്ഷത വഹിക്കുന്ന സെമിനാറില്‍ മുന്‍ മന്ത്രി മോന്‍സ് ജോസഫ് എം.എല്‍.എ , രാജു എബ്രഹാം എം.എല്‍.എ , അഡ്വ: ആര്‍.സനല്‍ കുമാര്‍, അഡ്വ: സുമേഷ് അച്യുതന്‍ , ഫോമാ പ്രസിഡണ്ട് ബെന്നി വാച്ചാച്ചിറ, ജനറല്‍ സെക്രട്ടറി ജിബി തോമസ്, ഇന്ത്യ പ്രസ് ക്ലബ് പ്രസിഡന്റ് മധു കൊട്ടാരക്കര, ജനറല്‍ സെക്രട്ടറി സുനില്‍ തൈമറ്റം, അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ശിവന്‍ മുഹമ്മ , നിയുകത പ്രസിഡണ്ട് ജോര്‍ജ് കാക്കനാട്,, ഇന്ത്യ പ്രസ് ക്ലബ് മുന്‍ പ്രസിഡന്റുമാരായ ജോര്‍ജ് ജോസഫ്, ജോസ് കണിയാലി, രജി ജോര്‍ജ്, മാത്യു വര്‍ഗീസ്, താജ് മാത്യു തുടങ്ങിയവര്‍ പ്രസംഗിക്കും.

കൂടാതെ ഫൊക്കാന മുന്‍ പ്രസിഡണ്ട് മറിയാമ്മ പിള്ള , ഫോമാ മുന്‍ പ്രസിഡന്റുമാരായ ശശിധരന്‍ നായര്‍, ജോണ്‍ ടൈറ്റസ് , ബേബി ഊരാളില്‍ , ജോര്‍ജ് മാത്യു , ആനന്ദന്‍ നിരവേല്‍ , മുന്‍ സെക്രട്ടറിമാര്‍, ഇന്ത്യ പ്രസ് ക്ലബ് വിവിധ ചാപ്റ്റര്‍ ഭാരവാഹികള്‍ തുടങ്ങിയവരും പങ്കെടുക്കും.

ന്യൂയോര്‍ക്കില്‍ നടന്ന റൌണ്ട് ടേബിള്‍ കോണ്‍ഫറന്‍സിന്റെ തുടര്‍ച്ചയായി ആണ് ഇന്ത്യ പ്രസ് ക്ലബ് ഈ സെമിനാര് സംഘടിപ്പിക്കുന്നത്.

ഫോമാ കണ്‍ വന്‍ഷനില്‍ മീഡിയ സെമിനാര്‍
ഫോമാ കണ്‍ വന്‍ഷനില്‍ മീഡിയ സെമിനാര്‍
ഫോമാ കണ്‍ വന്‍ഷനില്‍ മീഡിയ സെമിനാര്‍
ഫോമാ കണ്‍ വന്‍ഷനില്‍ മീഡിയ സെമിനാര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക