Image

നോക്കകൂലി ഭീഷണിപ്പെടുത്തി വാങ്ങിയാല്‍ കൊള്ളയടിക്ക്‌ കേസെടുക്കും: ഡി.ജി.പി

Published on 26 March, 2012
നോക്കകൂലി ഭീഷണിപ്പെടുത്തി വാങ്ങിയാല്‍ കൊള്ളയടിക്ക്‌ കേസെടുക്കും: ഡി.ജി.പി
തിരുവനന്തപുരം: ജനങ്ങളില്‍ നിന്ന്‌ അന്യായമായി നോക്കുകൂലി ഭീഷണിപ്പെടുത്തി വാങ്ങിയാല്‍ കൊള്ളയ്‌ക്ക്‌ കേസ്സെടുക്കുമെന്ന്‌ ഡി.ജി.പിയുടെ സര്‍ക്കുലറില്‍ വ്യക്തമാക്കി. നോക്കുകൂലി ആവശ്യപ്പെടുന്നത്‌ പൗരാവകാശത്തിന്‍മേലുള്ള കടന്നുകയറ്റമാണെന്ന ഹൈക്കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലാണ്‌ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നത്‌.ഈ നടപടികള്‍ക്ക്‌ സഹായം നല്‍കേണ്ട ബാധ്യത പോലീസ്‌ ഉദ്യോഗസ്ഥര്‍ക്കുണ്ട്‌.
നോക്കുകൂലിക്കായി ഭീഷണിപ്പെടുത്തുന്നതായി അറിഞ്ഞാല്‍ സബ്‌ ഇന്‍സ്‌പെക്ടര്‍ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥര്‍ ഉടന്‍തന്നെ സംഭവ സ്ഥലത്തെത്തണമെന്ന്‌ സര്‍ക്കുലറില്‍ പറയുന്നു.

നോക്കുകൂലി ആവശ്യപ്പെടുന്നവരില്‍ നിന്ന്‌ പൊതുജനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും സംരക്ഷണം നല്‍കാനും പോലീസ്‌ തീരുമാനിച്ചു.

നോക്കുകൂലി ആവശ്യപ്പെടുന്നവര്‍ക്കെതിരെ പോലീസ്‌ സ്വമേധയാ കേസ്സെടുക്കണം. പിടിച്ചുപറിക്കുക, ഭീഷണിപ്പെടുത്തുക, നിയമവിരുദ്ധമായി സംഘം ചേരുക തുടങ്ങിയ വകുപ്പുകള്‍ നോക്കുകൂലിക്കാര്‍ക്കെതിരെ പ്രയോഗിക്കണം. നോക്കുകൂലി ആവശ്യപ്പെട്ട്‌ തൊഴിലാളികള്‍ പൊതുജനങ്ങളെയോ കമ്പനി ഉടമസ്ഥരെയോ മാനസികമായി പീഡിപ്പിക്കുന്നതായി അറിഞ്ഞാല്‍ കൊള്ളയ്‌ക്ക്‌ കേസ്സെടുക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക