Image

മലങ്കര യാക്കോബായ സഭയുടെ കുടുംബമേളയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ജീമോന്‍ ജോര്‍ജ്ജ്, ഫിലഡല്‍ഫിയ Published on 22 June, 2018
മലങ്കര യാക്കോബായ സഭയുടെ കുടുംബമേളയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
പെന്‍സില്‍വേനിയ: വടക്കെ അമേരിക്കയിലെ മലങ്കര യാക്കോബായ സഭയുടെ 32-മത് കുടുംബമേള പോക്കനോസിലുള്ള കലഹാരി റിസോര്‍ട്ട് & കണ്‍വന്‍ഷന്‍ സെന്ററില്‍ വച്ച് ജൂലൈ 25-28 വരെ നടത്തുന്നതിന്റെ പുരോഗമന പ്രവര്‍ത്തനങ്ങള്‍ ധൃതഗതിയില്‍ നടന്നു വരുന്നതായി ഭദ്രാസന മെത്രാപോലീത്ത അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ് അറിയിച്ചു.

ഈ വര്‍ഷത്തെ കുടുംബമേളയുടെ ചിന്താവിഷയമായി തിരഞ്ഞെടുത്തിരിക്കുന്നത് 'ലീവ് എ ലൈഫ് വര്‍ത്തി ഓഫി ദി ലോര്‍ഡ്' കൊലൊസ്സ്യര്‍ 1:10 എന്നതാണ്. ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ പതിവുപോലെ എല്ലാവര്‍ഷവും നടത്തി വരാറുള്ള കുടുംബമേള ഈ വര്‍ഷം വളരെയധികം പുതുമകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടായിരിക്കും നടത്തുന്നത്. വിവിധ പ്രായക്കാര്‍ക്ക് ഒരു പോലെ ആത്മീയാന്തരീക്ഷത്തിലൂടെ തന്നെ വിനോദത്തിനുള്ള ധാരാളം കാര്യപരിപാടികള്‍ ഒരുക്കിയിട്ടുള്ളതായും കൂടുതലായും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേകിച്ച് കുടുംബമായി പങ്കെടുക്കുവാനായിട്ടുള്ള രീതിയില്‍ വ്യത്യസ്ത നിറഞ്ഞ പരിപാടികള്‍ സമയബന്ധിതമായിട്ട് തന്നെ ക്രമീകരിച്ചിട്ടുണ്ടെന്നും റവ.ഫാ.ഡോ.ജെറി ജേക്കബ്(സെക്രട്ടറി)അറിയിക്കുകയുണ്ടായി. ഈ വര്‍ഷത്തെ മറ്റൊരു പ്രത്യേകത ധാരാളം കുടുംബങ്ങള്‍ പങ്കെടുക്കുന്നതായും പ്രതീക്ഷിച്ചതിലും അധികം ആളുകള്‍ ഇപ്പോഴും കുടുംബമേളയില്‍ പങ്കെടുക്കുവാനായി താത്പര്യം കാണിക്കുന്നതായും ബോബി കുര്യാക്കോസ്(ട്രഷറര്‍) പറയുകയുണ്ടായി.
ഈ വര്‍ഷത്തെ കുടുംബമേളയില്‍ മലങ്കര യാക്കോബായ സഭയിലെ ധ്യാനഗുരു എന്നറിയപ്പെടുന്ന അഭി:സഖറിയാസ് മോര്‍ പീലക്‌സിനോസ് മെത്രാപോലീത്തയും, വേദശാസ്ത്ര പണ്ഡിതനും ദൃശ്യമാധ്യമങ്ങളിലൂടെ സുവിശേഷ ഘോഷണത്തിന് നേതൃത്വം കൊടുത്തു വരുന്ന ഫാ.പൗലൂസ് പാറേക്കര കോറപ്പിസ്‌ക്കോപ്പയും യൂത്തിനായി പ്രത്യേകം പ്രഭാഷകനായി എത്തുന്ന റവ.ഫാ.വാസ്‌കന്‍ മോവ് സേഷന്‍ തുടങ്ങിയ മഹത് വ്യക്തികളുടെ മഹനീയ അനുഗ്രഹീത സാന്നിധ്യം ഈ കുടുംബമേളയില്‍ ഉണ്ടായിരിക്കുന്നതാണ്.

ഈ വര്‍ഷത്തെ കുടുംബമേളയുടെ ഗ്രാന്റ് സ്‌പോണ്‍സേഴ്‌സായി മുന്നോട്ടു വന്നിരിക്കുന്നത് നടയില്‍ ചാരിറ്റി ഫൗണ്ടേഷനും, അവനീര്‍ സോലൂഷന്‍സ് ഫോര്‍ നേഴ്‌സിംഗ് എഡ്യൂക്കേഷന്‍(പി.എ.) എന്നിവരാണ് കൂടാതെ റാഫിള്‍ ടിക്കറ്റിന്റെ സ്‌പോണ്‍സര്‍ ഷൈലോ റ്റൂഴ്‌സ് ആന്‍ഡ് ട്രാവന്‍സ് ആണ്. റാഫിള്‍ ടിക്കറ്റിന്റെ വന്‍വിജയത്തിനായി എല്ലാവരും സഹകരിച്ച് ആ സംരംഭത്തിനെയും വിജയിപ്പിക്കണമെന്നും അറിയിക്കുകയുണ്ടായി. കുടുംബമേളയോടനുബന്ധിച്ച് ഒരുക്കിയിട്ടുള്ള സുവനീറിന്റെ പ്രവര്‍ത്തനങ്ങളും പുരോഗമിച്ചുകൊണ്ടിരിക്കുന്നതായും, ഈ വര്‍ഷത്തെ സ്മരണിക കെട്ടിലും മട്ടിലും വളരെയധികം പുതുമകള്‍ നിറഞ്ഞതായിരിക്കുമെന്നും അതിലും ഉപരി സുവനീറിന്റെ പ്രവര്‍ത്തനങ്ങളോട് സഹകരിച്ച എല്ലാവരോടും ഉള്ള നന്ദിയും സിമി ജോസഫ്(ചീഫ് എഡിറ്റര്‍, മലങ്കരദീപം) പറയുകയുണ്ടായി. ആദ്യമായിട്ടാണ് മലങ്കരദീപത്തിന്റെ ആഭിമുഖ്യത്തില്‍ മത്സരാടിസ്ഥാനത്തിലൂടെ നടത്തിയ വിജയികളായവരുടെ ലേഖനവും കൂടാതെ കവര്‍പേജും തിരഞ്ഞെടുത്തിരിക്കുന്നു എന്നുള്ള പ്രത്യേകതയും പ്രകാശനം ചെയ്യുകയും ചെയ്തു. സമയബന്ധിതമായി കുടുംബമേള നിയന്ത്രിക്കുവാനായി ഈ വര്‍ഷവും റ്റൈം കീപ്പര്‍ പ്രവര്‍ത്തിക്കുന്നതായും അറിയിക്കുകയുണ്ടായി.

റവ.ഫാ.ഡോ.ജെറി ജേക്കബ്(ജന:കണ്‍വീനര്‍), ബോബി കുര്യാക്കോസ്(ജോ.കണ്‍വീനര്‍), റവ.ഫാ.രഞ്ജന്‍ മാത്യു, ബിനോയ് വര്‍ഗീസ്(ഫെസിലിറ്റീസ്), റവ.ഫാ.ആകാശ് പോള്‍, ചാണ്ടി തോമസ്(റെജിസ്‌ട്രേഷന്‍), റവ.ഫാ. മത്തായി പുതുക്കുന്നത്ത്, റവ.ഫാ.എബി മാത്യു(വി.കുര്‍ബ്ബാന ക്രമീകരണം), ഏലിയാസ് ജോര്‍ജ്ജ്(പ്രൊസിഷന്‍), ജെറില്‍ സാജുമോന്‍(യൂത്ത്)ഷെ.സി.ജി. വര്‍ഗീസ്(സെക്യൂരിറ്റി), ജെയിംസ് ജോര്‍ജ്ജ്(ഫുഡ്), ജോയി ഇട്ടന്‍(ഗതാഗതം), ജീമോന്‍ ജോര്‍ജ്ജ്(കള്‍ച്ചറല്‍ പ്രോഗ്രാം), സജി ജോണ്‍(പി.ആര്‍.ഓ.), തുടങ്ങിയ ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളുടെ മേല്‍ നോട്ടത്തിലുള്ള വിപുലമായ കമ്മറ്റിയുടെ നേതൃത്തത്തിലാണ് ഈ വര്‍ഷത്തെ കുടുംബമേളയുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്നത്.

വാര്‍ത്ത അറിയച്ചത്: സുനില്‍ മഞ്ഞനിക്കര
വാര്‍ത്ത അയച്ചത്: ജീമോന്‍ ജോര്‍ജ്ജ്, ഫിലഡല്‍ഫിയ

മലങ്കര യാക്കോബായ സഭയുടെ കുടുംബമേളയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായിമലങ്കര യാക്കോബായ സഭയുടെ കുടുംബമേളയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായിമലങ്കര യാക്കോബായ സഭയുടെ കുടുംബമേളയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക