Image

ഷിക്കാഗോ സാഹിത്യവേദി ഏപ്രില്‍ 13 വെള്ളിയാഴ്‌ച `മനസ്സറിയാതെ' മിനി സിനിമ പ്രദര്‍ശിപ്പിക്കുന്നു

ജോയിച്ചന്‍ പുതുക്കുളം Published on 26 March, 2012
ഷിക്കാഗോ സാഹിത്യവേദി ഏപ്രില്‍ 13 വെള്ളിയാഴ്‌ച `മനസ്സറിയാതെ' മിനി സിനിമ പ്രദര്‍ശിപ്പിക്കുന്നു
ഷിക്കാഗോ സാഹിത്യ വേദിയുടെ 162-മത്‌ കൂട്ടായ്‌മ ഏപ്രില്‍ മാസം 13 വെള്ളിയാഴ്‌ച മൗണ്ട്‌ പ്രൊസ്‌പക്‌ടസിലുള്ള കണ്‍ട്രി ഇന്‍ ആന്‍ഡ്‌ സ്യൂട്ടില്‍ വച്ച്‌ നടക്കുന്നതാണ്‌. വൈകീട്ട്‌ 7 മണിയോടെ അത്താഴവും തുടര്‍ന്ന്‌ അനിലാല്‍ ശ്രീനിവാസന്‍ രചനയും, നിര്‍മാണവും സംവിധാനവും നിര്‍വഹിച്ച `മനസ്സറിയാതെ' എന്ന മിനി സിനിമയുടെ പ്രദര്‍ശനവും ഉണ്ടായിരിക്കും. ഇതിലേക്ക്‌ ഷിക്കാഗോയിലെ
എല്ലാ സഹൃദയരെയും ക്ഷണിച്ചുകൊള്ളുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: അനിലാല്‍ ശ്രീനിവാസന്‍ (630 400 9735), ജോണ്‍ സി എലക്കാട്ട്‌ (773 272 1842)

പ്രവാസിയുടെ ജീവിതസയാഹ്നതിലെ പ്രതിസന്ധിയുടെ മറ്റൊരു തലം ആവിഷ്‌കരിക്കുന്ന കഥയാണ്‌ ` മനസ്സറിയാതെ'. ഒറ്റപ്പെടലിന്റെ അവസ്ഥയും ജീവിത സായാഹ്നത്തിലെ സൗഹൃദത്തിന്റെ ആവശ്യകതയുടെ തിരിച്ചറിവും വിഷയമാവുന്നു. ഇവിടെ കുഞ്ഞുങ്ങളോടുള്ള സ്‌നേഹവും അതിലെ സ്വാര്‍ത്ഥതയും വിശകലനം ചെയ്യുന്നതോടൊപ്പം ജീവിത പ്രതീക്ഷകള്‍ ഒരിക്കലും മറ്റൊരാളെ
ആശ്രയിചാവരുത്‌ എന്ന ശക്തമായ ചിന്തയും കഥാതന്തുവിലെ പ്രധാന വിഷയമായി അവതരിപ്പിക്കപ്പെടുന്നു. പൂര്‍ണമായും പുതുമുഖങ്ങള്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചു ചിക്കാഗോയില്‍ ചിത്രീകരിച്ച മിനി സിനിമയാണ്‌ `മനസ്സറിയാതെ. `നാനി' എന്ന ചെറുകഥയാണ്‌ ഈ സിനിമക്ക്‌ അവലംബം. ഈ ചിത്രത്തിന്റെ ചായാഗ്രഹണം സരോജ്‌ പാടിയും എഡിറ്റിംഗ്‌ സോബിന്‍ കെ സോമാനുമാണ്‌. ഗാനരചന നന്ദ രാജാ, കവിത മാധവികുട്ടി ഖത്തര്‍, സംഗീതം രാജേഷ്‌ അപ്പുക്കുട്ടന്‍. ജിനോ മഠത്തില്‍, സജി എരപുരം, സ്റ്റാന്‍ലി കളരിക്കമുറി, വന്ദന മാളിയേക്കല്‍, മീനു എലിസബത്ത്‌എന്നിവരോടൊപ്പം അര്‍ച്ചന നന്ദികാട്ട്‌ , ആണ്ട്രിയ നന്ദികാട്ട്‌ എന്നീ കുരുന്നു പ്രതിഭകളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഗ്രേസി വച്ചചിര, ലിസ്സി പോള്‍സണ്‍ എന്നിവര്‍ അഥിതി വേഷങ്ങളില്‍ എത്തുന്നു.

ട്രെയിലര്‍ കാണുവാന്‍: http://www.youtube.com/watch?v=KqGpbYRzMfE
ഷിക്കാഗോ സാഹിത്യവേദി ഏപ്രില്‍ 13 വെള്ളിയാഴ്‌ച `മനസ്സറിയാതെ' മിനി സിനിമ പ്രദര്‍ശിപ്പിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക