Image

ഡോ. ശ്രീധര്‍ കാവില്‍ കറകളഞ്ഞ പ്രവാസി ധീരന്‍: ഡബ്ല്യൂ. എം. സി. അമേരിക്ക റീജിയന്‍

ജേക്കബ് കുടശ്ശനാട് Published on 22 June, 2018
ഡോ. ശ്രീധര്‍ കാവില്‍ കറകളഞ്ഞ പ്രവാസി ധീരന്‍: ഡബ്ല്യൂ. എം. സി. അമേരിക്ക റീജിയന്‍
ഹൂസ്റ്റണ്‍: വേള്‍ഡ് മലയാളീ കൗണ്‍സില്‍ അമേരിക്ക റീജിയന്‍ ജൂണ്‍ 21 നു നടത്തിയ റീജിയണല്‍ ടെലി കോണ്‍ഫറന്‍സില്‍ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഫൗണ്ടര്‍മാരില്‍ ഒരാളും  ഉന്നത നേതാവും യൂണിഫൈഡ്  അമേരിക്ക റീജിയന്‍ അഡ്വൈസറി ചെയര്മാനും പ്രവാസി പ്രൊട്ടക്ക്ഷന്‍ ബില്ലിന്റെ ഉപജ്ഞാതാക്കളില്‍ ഒരാളും ന്യൂയോര്‍ക്കിലെ സെന്റ് ജോണ്‍സ് യൂണിവേഴ്‌സിറ്റിയില്‍ സീനിയര്‍ പ്രൊഫെസ്സറും എന്നു മാത്രമല്ല പല ഉന്നത സ്ഥാനങ്ങളും വഹിച്ചിട്ടുള്ള ഡോ. ശ്രീധര്‍ കാവിലിനെ അനുസ്മരിച്ചു.  കഴിഞ്ഞ രണ്ടു വര്ഷം മുന്‍പേ കടന്നു പോയ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ നേതാവായിരുന്നു ഡോ. കാവില്‍.  റീജിയന്‍ പ്രസിഡന്റ് ശ്രീ ജെയിംസ് കൂടലിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം റീജിയന്‍ ചെയര്‍മാന്‍ ശ്രീ പി. സി. മാത്യു ഉത്ഘാടനം ചെയ്തു. പ്രവാസികള്‍ക്കുവേണ്ടി നിലകൊണ്ട ആദര്‍ശം കൈമുതലാക്കിയ ഡോ. കാവില്‍ കറകളഞ്ഞ പ്രവാസി ധീരനായിരുന്നു എന്ന് പി. സി. പറഞ്ഞു.

 നിശബ്ദ പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗത്തില്‍ ഡബ്ല്യൂ. എം. സി.  ആദ്യ കാല സീനിയര്‍  നേതാവായിരുന്ന ഡോ. കാവിലിന്റെ സ്‌നേഹാര്‍ദ്രമായ ഓര്‍മകള്‍ക്ക് മുമ്പില്‍ റീജിയനുവേണ്ടി പ്രസിഡന്റ് ജെയിംസ് പ്രണാമങ്ങള്‍ അര്‍പ്പിച്ചു.

 വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഉപജ്ഞാതാക്കളില്‍ ഒരാളായ അദ്ദേഹം സത്യത്തിനു വേണ്ടി നില കൊണ്ട ധീരന്‍ ആയിരുന്നുവെന്നു അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഹൂസ്റ്റണ്‍ പ്രൊവിന്‍സ് പ്രസിഡന്റ് എസ്. കെ. ചെറിയാന്‍ പറഞ്ഞു.
ഡോ. കാവിലിന്റ ജീവിതത്തില്‍ നിന്നും പാഠങ്ങള്‍ പഠിക്കാനുണ്ടെന്നും അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ മായാതെ നില്‍ക്കട്ടെ എന്നും ഗ്ലോബല്‍ കോണ്‍ഫറന്‍സ് കമ്മിറ്റിക്കുവേണ്ടി ചെയര്‍മാന്‍ തോമസ് മൊട്ടക്കല്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ഓര്മ നിലനിര്‍ത്തുവാന്‍ ഡബ്ല്യൂ. എം. സി. മുന്നോട്ടു വരണമെന്ന് ഒക്ലഹോമ പ്രൊവിന്‍സ് ചെയര്‍മാന്‍ എബ്രഹാം ജോണ്‍, റീജിയന്‍ ട്രഷറാര്‍ ഫിലിപ്പ് മാരേട്ട്, എസ്. കെ. ചെറിയാന്‍ എന്നിവര്‍ ആവശ്യപ്പെട്ടു. ഒപ്പം സംയുക്തമായി അനുസ്മരണം നടത്തി.

ഡോ. രുഗ്മിണി പദ്മകുമാര്‍ ഡോ. കാവിലുമായി ഒന്നിച്ചു പ്രവര്‍ത്തിച്ച അനുഭവങ്ങള്‍ പങ്കുവെച്ചു. റീജിയന്‍ വൈസ് പ്രസിഡന്റ് എല്‍ദോ പീറ്റര്‍, ശ്രീധര്‍ കാവിലിന്റെ ആദ്മാവിനു നിത്യ ശാന്തി നേരുകയും ഓര്‍മ്മകള്‍ അയവിറക്കുകയും ചെയ്തു.

പി.സി. മാത്യു ഡോ. കവിലിന്റെ ഓര്‍മക്കായി താന്‍ രചിച്ച കവിത ചൊല്ലിയത് ഹൃദയ സ്പര്‍ശമായി മാറി.


അധ്യാപകന്‍, ആദര്ശവാന്‍, ആത്മാര്‍ത്ഥമാം 
സുഹൃത്തും പരസഹായിയും  ഡോ. കാവില്‍.
കരിന്തിരിയെരിഞ്ഞുവോ വിളക്കെ നീയെന്‍ 
ഹൃദയമാം കാവിലില്‍ തെളിയുകില്ലേ വീണ്ടും

പൊലി യുകയില്ലാ ഓര്മകളെന്‍ ഹൃത്തില്‍ 
പതിവായി വന്നിടും നിറഞ്ഞിടും  മിഴികളില്‍
അലയടിക്കുമവ കുഞ്ഞോളങ്ങളായി പിന്നെ 
സ്‌നേഹത്തിന്‍ തിരകളായി സുനാമിയായീ....

ന്യൂ യോര്‍ക്ക് പ്രൊവിന്‍സ് പ്രസിഡന്റ് കോശി ഉമ്മന്‍, എബ്രഹാം മാലിക്കറുകയില്‍, രാജന്‍ മാത്യു, മുതലായവര്‍ യോഗത്തില്‍ പെങ്കെടുത്തു.  ഡോ. കാവില്‍ അസാമാന്യ കഴിവുള്ള ചുരുക്കം ചില വ്യക്തികളില്‍ ഒരാളായിരുന്നു എന്ന് റീജിയന്‍ സെക്ക്രട്ടറി സുധീര്‍ നമ്പ്യാര്‍ തന്റെ നന്ദി പ്രകാശനത്തില്‍ അനുസ്മരിച്ചു. മുന്‍  റീജിയന്‍ ചെയര്‍മാന്‍ ജോര്‍ജ്ഗ് പനക്കല്‍, ഗ്ലോബല്‍ ചെയര്‍മാന്‍ ഐസക് പട്ടാണിപ്പറമ്പില്‍, ഗ്ലോബല്‍ പ്രസിഡണ്ട് ഡോ. എ. വി. അനൂപ്, അലക്‌സ് കോശി, ഡോ. ജോര്‍ജ് ജേക്കബ്, സോമന്‍ തോമസ്, പിന്റോ ചാക്കോ, സാബു  ജോസഫ് സി. പി. എ., സിറിയക് തോമസ്, ടി. പി. വിജയന്‍ മുതലായവര്‍ ആശംസ അറിയിച്ചു.


ഡോ. ശ്രീധര്‍ കാവില്‍ കറകളഞ്ഞ പ്രവാസി ധീരന്‍: ഡബ്ല്യൂ. എം. സി. അമേരിക്ക റീജിയന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക