Image

അര്‍ജന്റീനയുടെ തോല്‍വി; ആത്‌മഹത്യാകുറിപ്പെഴുതിവെച്ച യുവാവിനായി തിരച്ചില്‍

Published on 22 June, 2018
അര്‍ജന്റീനയുടെ തോല്‍വി; ആത്‌മഹത്യാകുറിപ്പെഴുതിവെച്ച യുവാവിനായി തിരച്ചില്‍

കോട്ടയം: അര്‍ജന്റീന തോറ്റതില്‍ മനംനൊന്ത്‌ ആത്മഹത്യാക്കുറിപ്പെഴുതിയ ശേഷം വീടുവിട്ടിറങ്ങിയ യുവാവിനായി മീന്‌ച്ചിലാറ്റിലടക്കം തിരച്ചില്‍ തുടരുന്നു.
ഇന്നു രാവിലെ മുതലാണ്‌ ആറുമാനൂര്‍ സ്വദേശി ഡിനു അലക്‌സിനെ (30) കാണാതായത്‌. അര്‍ജന്റീനയുടെ കടുത്ത ആരാധകനാണു ഡിനു.

അര്‍ജന്റീന കളിയില്‍ തോറ്റതിലുള്ള മനോവിഷമം മൂലമാണു വീടു വിട്ടു പോകുന്നതെന്നു കുറിപ്പില്‍ പറഞ്ഞിട്ടുണ്ട്‌.

പോലീസ്‌ നായ തൊട്ടടുത്ത പുഴയില്‍ വരെ എത്തിയതോടെ ഫയര്‍ഫോഴ്‌സ്‌ പുഴയില്‍ തിരച്ചില്‍ തുടങ്ങി. അര്‍ജന്‍റീന തോറ്റതോടെ ഇനി തനിക്ക്‌ ലോകത്തില്‍ ഒന്നും കാണാനില്ലെന്നും മരണത്തിലേക്ക്‌ പോവുകയാണെന്നും എഴുതി വെച്ച കുറുപ്പ്‌ പൊലീസ്‌ കണ്ടെടുത്തു. കടുത്ത മെസ്സി ഫാന്‍ ആണ്‌ ഡിനു എന്ന പിതാവ്‌ പറഞ്ഞു.
അയര്‍ക്കുന്നം പോലീസാണ്‌ കേസ്‌ അന്വേഷിക്കുന്നത്‌. ഡിനു വിനായി മറ്റിടത്തും തിരച്ചില്‍ നടത്താന്‍ തുടങ്ങിയിട്ടുണ്ട്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക