Image

രാഹുല്‍ ഗാന്ധിയെ മന്ദബുദ്ധിയെന്ന്‌ പരിഹസിച്ച്‌ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി

Published on 22 June, 2018
രാഹുല്‍ ഗാന്ധിയെ മന്ദബുദ്ധിയെന്ന്‌ പരിഹസിച്ച്‌ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി

കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ മന്ദബുദ്ധിയെന്ന്‌ പരിഹസിച്ച്‌ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സരോജ്‌ പാണ്ഡെ രംഗത്ത്‌. വലിയ രാഷ്ട്രീയ പാര്‍ട്ടിയുടെ അധ്യക്ഷനായിട്ടും ഇപ്പോഴും രാഹുല്‍ പല കാര്യങ്ങളും പഠിക്കാന്‍ ശ്രമിക്കുകയാണ്‌. 40 വയസിന്‌ ശേഷവും കാര്യങ്ങള്‍ പഠിക്കാന്‍ കഴിയാത്ത വ്യക്തിയെ മന്ദബുദ്ധിയായിട്ട്‌ മാത്രമേ വിശേഷിപ്പിക്കാന്‍ സാധിക്കൂ എന്നായിരുന്നു സരോജ്‌ പാണ്ഡെയുടെ പരിഹാസം.

നേരത്തെ കേരളത്തിലെ സിപിഎമ്മുകാര്‍ക്കതിരെ പ്രസ്‌താവന നടത്തിയ വ്യക്തിയാണ്‌ സരോജ്‌ പാണ്ഡെ. കേരളത്തിലെ സിപിഎമ്മുകാര്‍ ആര്‍എസ്‌എസുകാര്‍ക്കു നേരെ കണ്ണുരുട്ടിയാല്‍ കണ്ണ്‌ ചൂഴ്‌ന്നെടുക്കുമെന്നായിരുന്നു സരോജ്‌ പാണ്ഡെയുടെ പരാമര്‍ശം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക