Image

ലീലാ മാരേട്ടിനും ഷാജു സാമിനും കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ പരിപൂര്‍ണ്ണ പിന്തുണ

വര്‍ഗീസ് പോത്താനിക്കാട് Published on 22 June, 2018
ലീലാ മാരേട്ടിനും ഷാജു സാമിനും കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ പരിപൂര്‍ണ്ണ പിന്തുണ
ഈ വരുന്ന ഫൊക്കാന തെരഞ്ഞെടുപ്പില്‍ 2018-20 വര്‍ഷത്തേക്കുള്ള പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുന്ന ലീലാ മാരേട്ടിനും ട്രഷര്‍ സ്ഥാനത്തേക്കു മത്സരിക്കുന്ന ഷാജു സാമിനും കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു. 

അമേരിക്കയിലെ ആദ്യകാല മലയാളി സംഘടനയായ കേരള സമാജത്തിന്റെ പ്രസിഡന്റ്, ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍ പേഴ്‌സണ്‍ തുടങ്ങി വിവിധ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുകയും, ഇപ്പോഴും വളരെ ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന രണ്ട് നേതാക്കളാണ് ലീലാ മാരേട്ടും ഷാജു സാമും. വിവിധ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തന രംഗങ്ങളില്‍ നേതൃപാടവം തെളിയിച്ച ഈ രണ്ടു നേതാക്കളും ഏതൊരു സംഘടനക്കും മുതല്‍ക്കൂട്ടായിരിക്കുമെന്നും, ലീലാ മാരേട്ടിന്റെയും ഷാജു സാമിന്റെയും മറ്റു കൂട്ടുനേതാക്കളുടെയും കീഴില്‍ ഫൊക്കാന സുരക്ഷിതമായിരിക്കുമെന്നും, എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ഒന്നടങ്കം പ്രഖ്യാപിച്ചു. 
കഴിവും പ്രവര്‍ത്തനശേഷിയുമുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കാനുള്ള ഉത്തരവാദിത്വം വോട്ടു ചെയ്യുന്നവര്‍ക്കാണ്. ലീലാ മാരേട്ടിന്റെ നേതൃത്വം ഫൊക്കാനയെ വളര്‍ച്ചയിലേക്കും ഉയര്‍ച്ചയിലേക്കും നയിക്കുമെന്ന കാര്യത്തില്‍ രണ്ടുപക്ഷമില്ലെന്നും കമ്മിറ്റിയംഗങ്ങള്‍ അഭിപ്രായപ്പെട്ടു.

വര്‍ഗീസ് പോത്താനിക്കാട്, പ്രസിഡന്റ്‌

ലീലാ മാരേട്ടിനും ഷാജു സാമിനും കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ പരിപൂര്‍ണ്ണ പിന്തുണ
Join WhatsApp News
Reality Check 2018-06-22 07:53:45
If a few members back the president candidate, don't take it for granted the support is from all the members of the Samajam; speak for yourself.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക