Image

ജോസഫിലൂടെ നായകനാകാന്‍ ജോജു

Published on 22 June, 2018
ജോസഫിലൂടെ നായകനാകാന്‍ ജോജു
സഹതാരവും വില്ലനുമായി  അഭിനയിച്ചു വന്ന ബിജുമേനോനെ നായകനിരയിലേക്ക് എത്തിച്ചത് വെള്ളിമൂങ്ങ എന്ന സിനിമയായിരുന്നു. ഇപ്പോള്‍ ബിജുമേനോനൊപ്പം നാല്പതുകളിലുള്ള നായകനായി മലയാള സിനിമയിലേക്ക് ഇരിപ്പിടമുറപ്പിക്കാനുള്ള തയാറെടുപ്പിലാണ് ജോജു ജോര്‍ജ്ജ് അഥവാ ജോജു മാള. എം.പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ജോസഫ് എന്ന ചിത്രത്തിലൂടെയാണ് ജോജു നായകനായി രംഗപ്രവേശനം ചെയ്യുന്നത്. ചിത്രത്തില്‍ ജോജുവിന്‍റെ മാസ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മമ്മൂട്ടി പുറത്തുവിട്ടു. അതിഗംഭീര ലുക്കിലാണ് ജോജു ഫസ്റ്റ് ലുക്കില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 
മലയാള സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി ഏറെ വര്‍ഷങ്ങള്‍ തള്ളിനീക്കിയ താരമാണ് ജോജു. ഹോട്ടല്‍ കാലിഫോര്‍ണിയ എന്ന സിനിമയില്‍ മണ്ടന്‍ പോലീസ് ഓഫീസറുടെ റോള്‍ ചെയ്തതോടെയാണ് ജോജു ശ്രദ്ധിക്കപ്പെടുന്നത്. തുടര്‍ന്ന് ആക്ഷന്‍ ഹീറോ ബിജു, ഒരു സെക്കന്‍റ് ക്ലാസ് യാത്ര, ഉദാഹരണം സുജാത, ലോഹം, ലുക്കാ ചൂപ്പി തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. 
രാമന്‍റെ ഏദന്‍ തോട്ടം, കളി എന്നീ സിനിമകളിലെ വില്ലന്‍ വേഷം ജോജുവിനെ മികച്ച നടനെന്ന നിലയില്‍ പരിചയപ്പെടുത്തി. ഇപ്പോള്‍ ജോസഫ് എന്ന സിനിമയിലൂടെ നായകനായി എത്തുകയാണ് ജോജു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക