Image

സണ്ടര്‍ലാന്‍ഡില്‍ യുക്മ നോര്‍ത്ത് ഈസ്റ്റ് ആന്‍ഡ് സ്‌കോട്‌ലന്‍ഡ് റീജണല്‍ സ്‌പോര്‍ട്‌സ് മീറ്റ് 23 ന്

Published on 22 June, 2018
സണ്ടര്‍ലാന്‍ഡില്‍ യുക്മ നോര്‍ത്ത് ഈസ്റ്റ് ആന്‍ഡ് സ്‌കോട്‌ലന്‍ഡ് റീജണല്‍ സ്‌പോര്‍ട്‌സ് മീറ്റ് 23 ന്

സണ്ടര്‍ലന്റ്: യുക്മ നോര്‍ത്ത് ഈസ്റ്റ് ആന്‍ഡ് സ്‌കോട്‌ലാന്‍ഡ് റീജണിന്റെ സ്‌പോര്‍ട്‌സ് മീറ്റ് ജൂണ്‍ 23 (ശനി) നടക്കും. സണ്ടര്‍ലന്‍ഡ് മലയാളി അസോസിയേഷന്‍ ആതിഥേയത്വം വഹിക്കുന്ന നോര്‍ത്ത് ഈസ്റ്റ് & സ്‌കോട്‌ലാന്‍ഡ് സ്‌പോര്‍ട്‌സ് മത്സരങ്ങള്‍ യുക്മ നാഷണല്‍ വൈസ് പ്രസിഡന്റ് ഡോ. ദീപാ ജേക്കബ് ഉദ്ഘാടനം ചെയ്യും. 

യുക്മയുടെ നോര്‍ത്ത് ഈസ്റ്റ് ആന്‍ഡ് സ്‌കോട്‌ലന്‍ഡ് റീജണിലെ യുക്മയില്‍ അംഗമായിട്ടുള്ള അസോസിയേഷനുകളില്‍ നിന്നുള്ളവര്‍ക്കാണ് മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ സാധിക്കുന്നത്. വിവിധ അംഗ അസോസിയേഷനുകള്‍ തമ്മിലും പങ്കെടുക്കുന്ന കായികതാരങ്ങളും തമ്മിലും നല്ലൊരു ബന്ധവും സൗഹാര്‍ദ്ദവും ഉണ്ടാകണമെന്ന ഉദ്ദേശത്തോടെയാണ് യുക്മ ഇതുപോലെയുള്ള പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. 

യുക്മ ദേശീയ കായിക മേളയുടെ നിയമാവലികള്‍ക്ക് വിധേയമായി നടത്തപ്പെടുന്ന കായിക മേളയില്‍ ആദ്യ മൂന്നു സ്ഥാനത്തെത്തുന്നവര്‍ക്ക് ജൂലൈ 14ന് നടക്കുന്ന നാഷണല്‍ കായികമേളയില്‍ പങ്കെടുക്കാവുന്നതാണ്.

രജിസ്‌ട്രേഷന്‍ രാവിലെ ഒന്പതിന് ആരംഭിക്കും. രാവിലെ മുതല്‍ കായിക മത്സരം അവസാനിക്കുന്ന സമയം വരെ ഒരു ഫുഡ് സ്റ്റാള്‍ ഗ്രൗണ്ടിനുസമീപം പ്രവര്‍ത്തിക്കുന്നതായിരിക്കും. പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും മിതമായ നിരക്കില്‍ സ്റ്റാളില്‍ നിന്നും ലഭ്യമായിരിക്കും. 

സ്‌പോര്‍ട്‌സില്‍ പങ്കെടുക്കുന്ന അസോസിയേഷനുകള്‍ യുക്മയുടെ നിയമാവലി അനുസരിച്ച് നടത്തുന്ന മത്സരങ്ങളില്‍ പങ്കെടുക്കുന്നവരുടെ ലിസ്റ്റ് ഇവന്റ് കോഓര്‍ഡിനേറ്ററും മാസ് പ്രസിഡന്റുമായ റജി തോമസിനെ അറിയിക്കേണ്ടതാണ്.

വിവരങ്ങള്‍ക്ക്: റജി തോമസ് 07888895607, 

വിലാസം: SILKWORTH SPORTS COMPLEX,SILKWORTH LANE, SUNDERLAND, SR31PD.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക