Image

ലൂക്കനില്‍ സീറോ മലബാര്‍ സഭ കുടുംബസംഗമം

Published on 22 June, 2018
ലൂക്കനില്‍ സീറോ മലബാര്‍ സഭ കുടുംബസംഗമം

ഡബ്ലിന്‍: ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ എല്ലാ ഇടവകകളില്‍ നിന്നുമുള്ള നൂറുകണക്കിന് അംഗങ്ങള്‍ പങ്കെടുക്കുന്ന ഫമീലിയ കുടുംബസംഗമം ജൂണ്‍ 23ന് (ശനി) നടക്കും രാവിലെ 9 മുതല്‍ ലൂക്കന്‍ വില്ലേജ് യൂത്ത് സെന്ററിലാണ് പരിപാടി. 

ബൗണ്‍സിംഗ് കാസില്‍, ഫേസ് പെയിന്റിംഗ്, സഭയുടെ വിവിധ കേന്ദ്രങ്ങളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഗെയിമുകള്‍, വൈവിധ്യമാര്‍ന്ന ഭക്ഷ്യസ്റ്റാളുകള്‍, പ്രമുഖ ഗായകര്‍ പങ്കെടുക്കുന്ന ഗാനമേള, പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കുമായി വടംവലി മത്സരം, മാജിക് ഷോ, കുതിരസവാരി തുടങ്ങിയവയും സംഗമത്തിന്റെ മുഖ്യ ആകര്‍ഷണമാകും. സംഗമത്തില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് പാര്‍ക്കിംഗ് സൗജന്യമായിരിക്കും.

സീറോ മലബാര്‍ ചര്‍ച്ച് ചാപ്‌ളയിന്‍സ് ഫാ. ജോസ് ഭരണികുളങ്ങര, ഫാ. ആന്റണി ചീരംവേലില്‍, ഫാ. ക്ലമന്റ് പാടത്തിപ്പറന്പില്‍, പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ജിമ്മി ആന്റണി, സോണല്‍ കൗണ്‍സില്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ കുടുംബ സംഗമത്തിന്റെ വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

റിപ്പോര്‍ട്ട്: മജ്ജു പായ്ക്കല്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക