Image

സ്വിറ്റ്‌സര്‍ലന്‍ഡില്‍ വിദേശികള്‍ക്ക് ഭൂമി വാങ്ങുന്നതിന് നിയന്ത്രണം

Published on 22 June, 2018
സ്വിറ്റ്‌സര്‍ലന്‍ഡില്‍ വിദേശികള്‍ക്ക് ഭൂമി വാങ്ങുന്നതിന് നിയന്ത്രണം

ജനീവ: വിദേശ പൗരന്‍മാര്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ വന്ന് ഭൂമി വാങ്ങുന്നതിനുള്ള നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഒഴിവുകാല വസതികളും മറ്റും വാങ്ങുന്‌പോള്‍ വിദേശികള്‍ കാന്റണുകളുടെ അനുമതി പത്രം വാങ്ങണമെന്നതാണ് പുതിയ നിയന്ത്രണങ്ങളില്‍ പ്രധാനം.

കഴിഞ്ഞ വര്‍ഷമാണ് വിദേശികള്‍ക്ക് ഭൂമി വാങ്ങാനുള്ള നടപടിക്രമങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കാനുള്ള നിര്‍ദേശങ്ങള്‍ സ്വിസ് സര്‍ക്കാര്‍ മുന്നോട്ടു വച്ചത്. ഇപ്പോള്‍ ഇതു സംബന്ധിച്ച അന്തിമ തീരുമാനമായി. വാണിജ്യ ആവശ്യത്തിനുള്ള ഭൂമി വാങ്ങുന്നതിനും റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ നിക്ഷേപം നടത്തുന്നതിനും സമാന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.

വിദേശ നിക്ഷേപം വര്‍ധിച്ചതു കാരണം സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഭൂമി വില ക്രമാതീതമായി ഉയരുകയാണെന്ന് നിയന്ത്രണത്തെ അനുകൂലിക്കുന്നവര്‍ പറയുന്നു. എന്നാല്‍, രാജ്യത്തിന്റെ സാന്പത്തിക വളര്‍ച്ചയെ പിന്നോട്ടടിക്കുന്നതാണ് ഇത്തരം നിയന്ത്രണങ്ങളെന്നും വിമര്‍ശകര്‍ ആശങ്ക പ്രകടിപ്പിക്കുന്നു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക