Image

ഇന്തോഅറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സില്‍ കുവൈറ്റ് ചാപ്റ്റര്‍ ഉദ്ഘാടനം

Published on 22 June, 2018
ഇന്തോഅറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സില്‍ കുവൈറ്റ് ചാപ്റ്റര്‍ ഉദ്ഘാടനം

കുവൈത്ത്: ഇന്തോഅറബ് ബന്ധം ശക്തിപ്പെടുത്തുന്നതിനും അത് വിദേശ ഇന്ത്യക്കാര്‍ക്ക് പ്രയോജനപ്പെടുത്തുന്നതിനുമായി കഴിഞ്ഞ 25 വര്‍ഷക്കാലത്തിലധികമായി ഇന്ത്യയിലും വിവിധ ഗള്‍ഫ് രാജ്യങ്ങളിലും ചാപ്റ്ററുകളായി പ്രവര്‍ത്തിക്കുന്ന ഇന്തോഅറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സില്‍ എന്ന മുംബൈ ആസ്ഥാനമായ സാമൂഹിക സാംസ്‌കാരിക സംഘടനയുടെ കുവൈറ്റ് ചാപ്റ്ററിന്റെ ഔദ്യോഗിക ഉദ്ഘാടനം കുവൈറ്റ് ഫ്രീ ട്രേഡ് സോണ്‍ മൂവന്‍ പിക്ക് ഹോട്ടലില്‍ ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി കമ്യൂണിറ്റി വെല്‍ഫയര്‍ പി.പി. നാരായണന്‍ ഉദ്ഘാടനം ചെയ്തു. 

ഇന്തോഅറബ് കോണ്‍ഫഡറേഷന്‍ കൗണ്‍സില്‍ കുവൈറ്റ് ചാപ്റ്റര്‍ പ്രസിഡന്റും ലോക കേരള സഭാംഗവുമായ ബാബു ഫ്രാന്‍സീസ് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കണ്‍വീനര്‍ ഷൈനി ഫ്രാങ്ക് സ്വാഗതവും റിഹാബ് എം. ബോര്‍സ് ലി ചെയര്‍മാന്‍  സൊസൈറ്റി ഫോര്‍ ഗാര്‍ഡിയന്‍സ് ഫോര്‍ ഡിസേബ്ല്ഡ്, ഖാലിദ് അല്‍ ആജ്മി ചെയര്‍മാന്‍ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് ഓഫ് കുവൈറ്റ് സൊസൈറ്റി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ്, അഹമ്മദ് ജാഫര്‍, കുവൈറ്റ് ടിവി ഡയറക്ടര്‍, ഡോക്ടര്‍ മുസാദ് സാവൂദ് അല്‍ ക്യപാനി ഒളിന്പ്യന്‍ സുലൈബിക്കാട്ട് സ്‌പോര്‍ട്ടിംഗ് ക്ലബ് ചെയര്‍മാന്‍, മുബാറക്ക് അല്‍ റാഷിദ് അല്‍ ആസ്മി പ്രശസ്ത കുവൈറ്റി ഗായകന്‍, എന്‍ജിനിയര്‍ അബ്ദുള്‍ ഹക്കീം അല്‍ മുലൈലി  സിഇഒ ഇസ്തി ദാമ, ഷംസു താമരക്കുളംഓര്‍ഗനൈസിംഗ് സെക്രട്ടറി, ഉപദേശക സമിതി അംഗങ്ങളായ ജേക്കബ് ചണ്ണം പേട്ട, അയൂബ് കാച്ചേരി, വര്‍ഗീസ് പോള്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജനറല്‍ സെക്രട്ടറി ജീവ്‌സ് എരിഞ്ചേരി നന്ദി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക