Image

ട്രാസ്‌ക് ഭാരവാഹികള്‍ ഇന്ത്യന്‍ അംബാസഡറെ സന്ദര്‍ശിച്ചു

Published on 22 June, 2018
ട്രാസ്‌ക് ഭാരവാഹികള്‍ ഇന്ത്യന്‍ അംബാസഡറെ സന്ദര്‍ശിച്ചു

കുവൈത്ത്: തൃശൂര്‍ അസോസിയേഷന്‍ ഓഫ് കുവൈറ്റിന്റെ (ട്രാസ്‌ക്) പുതിയ ഭാരവാഹികള്‍, ഇന്ത്യന്‍ സ്ഥാനപതി ജീവ് സാഗറിനെ സന്ദര്‍ശിച്ചു ചര്‍ച്ച നടത്തി. 

ഇന്ത്യയിലും കുവൈറ്റിലുമായി ട്രാസ്‌ക് കഴിഞ്ഞ പതിനൊന്ന് വര്‍ഷങ്ങളായി നടത്തി വരുന്ന പ്രവര്‍ത്തനങ്ങളെപ്പറ്റി വിവരിച്ചു. സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍, കലാ കായിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍, അര്‍ഹരായ അംഗങ്ങളുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ സഹായം കൂടാതെ സാന്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സ്വന്തമായി വീടുള്‍പ്പെടെ പല രീതിയില്‍ നടത്തിവരുന്ന ക്ഷേമപ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു. പുതിയ കമ്മിറ്റിയുടെ വിശദ വിവരങ്ങള്‍ കൈമാറുകയും പന്ത്രണ്ടാം വര്‍ഷത്തില്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന വിവിധ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദമാക്കുകയും ചെയ്തു.

ഇന്ത്യക്കാരായ പ്രവാസികള്‍ കുവൈത്തില്‍ നേരിടുന്ന തൊഴില്‍ പ്രശ്‌നങ്ങളെക്കുറിച്ചും സംഘടനയുടെ ഭാഗത്തുനിന്നുകൊണ്ട് ഇടപെടേണ്ട വിഷയങ്ങളെക്കുറിച്ചും വിശദമായി ചര്‍ച്ച ചെയ്തു.

പ്രസിഡന്റ് ബിജു കടവി, ജനറല്‍ സെക്രട്ടറി മനോജ് കുരുംബയില്‍, വൈസ് പ്രസിഡന്റ് ഹേമചന്ദ്രന്‍ മച്ചാട്, ജോയിന്റ് സെക്രട്ടറി വി.ഡി. പൗലോസ്, വനിതാവേദി ജനറല്‍ കണ്‍വീനര്‍ ഷൈനി ഫ്രാങ്ക് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ട്രാസ്‌കിന്റെ സംഘടനാ മികവിനേയും പ്രവര്‍ത്തനങ്ങളേയും പ്രശംസിച്ച അംബാസഡര്‍ ഇനിയും കൂടുതല്‍ സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകാന്‍ സാധിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക