Image

ജോസഫ് കുരിയപ്പുറം-ഫൊക്കാന കണ്‍വന്‍ഷന്‍ ബാങ്ക്വറ്റ് കോഓര്‍ഡിനേറ്റര്‍

മൊയ്തീന്‍ പുത്തന്‍ചിറ Published on 26 March, 2012
ജോസഫ് കുരിയപ്പുറം-ഫൊക്കാന കണ്‍വന്‍ഷന്‍ ബാങ്ക്വറ്റ് കോഓര്‍ഡിനേറ്റര്‍
ന്യൂയോര്‍ക്ക്:ഫൊക്കാനയുടെ പതിനഞ്ചാമത് ദേശീയ കണ്‍വന്‍ഷനില്‍പങ്കെടുക്കുവാന്‍ അമേരിക്ക കാനഡ എന്നിവിടങ്ങളില്‍ നിന്നെത്തുന്ന അതിഥികള്‍ക്കായിഅതിവിപുലമായ സൗകര്യങ്ങളാണ് ഹൂസ്റ്റണിലെ അനന്തപുരിയില്‍ക്രമീകരിക്കുന്നതെന്ന് ബാങ്ക്വറ്റ് കോഓര്‍ഡിനേറ്ററായി നിയമിതനായ ജോസഫ് കുരിയപ്പുറം പറഞ്ഞു.

ഫൊക്കാനയുടെ സജീവ പ്രവര്‍ത്തകനായ കുരിയപ്പുറം നിരവധി മേഖലകളില്‍ തന്റെ തന്റെ പ്രവര്‍ത്തന പാടവം തെളിയിച്ചിട്ടുള്ളവ്യക്തിയാണ്. മാത്രമല്ല, രണ്ടാം തലമുറയ്ക്കും യുവനേതൃത്വത്തിനും പ്രാധാന്യം നല്‍കി തെരഞ്ഞെടുക്കപ്പെട്ട 2010-12ലെ ജോയിന്റ് സെക്രട്ടറിപദവിയും അദ്ദേഹം അലങ്കരിക്കുന്നു.

ഹൂസ്റ്റണിലെ വിവിധ ഇന്ത്യന്‍ റസ്റ്റോറന്റുകളെ കണ്‍വന്‍ഷന്‍ വേദിയില്‍ ഭക്ഷണവിതരണത്തിനായി ഏല്പിച്ചു കഴിഞ്ഞു എന്ന് കുരിയപ്പുറം പറഞ്ഞു. നാലു ദിവസവും ഭക്ഷണം ലഭിക്കത്തക്ക ക്രമീകരണങ്ങളാണ് ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ ഭക്ഷണത്തിനു പുറമെ അമേരിക്കന്‍ ഭക്ഷണവും ഉണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജോസഫ് കുരിയപ്പുറം-ഫൊക്കാന കണ്‍വന്‍ഷന്‍ ബാങ്ക്വറ്റ് കോഓര്‍ഡിനേറ്റര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക