Image

ഷാര്‍ജ ഏകത അന്തര്‍ദേശീയ യോഗാ ദിനം ആചരിച്ചു

Published on 22 June, 2018
ഷാര്‍ജ ഏകത അന്തര്‍ദേശീയ യോഗാ ദിനം ആചരിച്ചു

ഷാര്‍ജ: ഏകതയുടെ നേതൃത്വത്തില്‍ അന്തര്‍ദേശീയ യോഗാ ദിനം ആചരിച്ചു. മൂവായിരത്തോളം പേര്‍ പങ്കെടുത്ത യോഗയില്‍  Al Thiqa Club boad മെന്പറും World disabled Union Midle East Director ആയ ഇബ്രാഹിം താലിഫ് വിശിഷ്ടാതിഥിയായിരുന്നു. ചടങ്ങില്‍ ഏകത വൈസ് പ്രസിഡന്റ് മാലാഷാജു അധ്യക്ഷത വഹിച്ചു. ഷാര്‍ജ ഇന്ത്യന്‍ കോണ്‍സല്‍ രക്ഷാധികാരി സുമതി വാസുദേവ്, അനില്‍ കുമാര്‍, ഹരികുമാര്‍ എന്നിവര്‍ സംസാരിച്ചു. ഏകത ജനറല്‍ സെക്രട്ടറി പി.കെ.ബാബു സ്വാഗതവും ജയലക്ഷ്മി സുരേഷ് നന്ദിയും പറഞ്ഞു. 

ടീം ഇന്ത്യയുടെ  Special Need Smiles അവതരിപ്പിച്ച yoga demontsration പ്രത്യേകതയായിരുന്നു. യോഗാ ടീച്ചര്‍ ഗുരുദേവ് ശശികുമാറിന്റെ നേതൃത്വത്തില്‍ എസ്. ബാബു, പ്രമോദ് കുമാര്‍ എന്നിവര്‍ യോഗാഭ്യാസത്തിന് നേതൃത്വം നല്കി. ലാഫര്‍ യോഗാ ടീച്ചര്‍ സുമന്‍ സുനേജയുടെ നേതൃത്വത്തില്‍ നടന്ന ചിരി യോഗ പരിപാടിയുടെ പ്രത്യേകതയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക