Image

എറണാകുളം-അങ്കമാലി അതിരൂപതയിലെ അധികാരമാറ്റം; പ്രധാന ഉത്തരവുകള്‍ ഇവ

Published on 22 June, 2018
എറണാകുളം-അങ്കമാലി അതിരൂപതയിലെ അധികാരമാറ്റം; പ്രധാന ഉത്തരവുകള്‍ ഇവ
എറണാകുളം-അങ്കമാലി അതിരൂപതയിലെ അധികാരമാറ്റം; പ്രധാന ഉത്തരവുകള്‍ ഇവ

കൊച്ചി: സീറോ മലബാര്‍ സഭ അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി എറണാകുളംഅങ്കമാലി അതിരൂപത ഭരണചുമതല ഒഴിഞ്ഞു. പകരം പാലക്കാട് രൂപത ബിഷപ്പ് മാര്‍ ജേക്കബ് മനേത്തോടത്ത് പുതിയ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ (ആര്‍ച്ച് ബിഷപ്പ്) ആയി ചുമതല ഏറ്റു. സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പായി മാര്‍ ജോര്‍ജ് ആലഞ്ചേരി തുടരും. വത്തിക്കാനില്‍ നിന്നും ഫ്രാന്‍സിസ് മാര്‍പാപ്പയാണ് ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കിയത്.

അതിരൂപത ആര്‍ച്ച് ബിഷപ്പ് കൂടിയായിരുന്ന കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയായിരുന്നു നേരത്തെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍്. ഭൂമി വിവാദത്തില്‍ കര്‍ദ്ദിനാളിനെതിരെ അതിരൂപതയില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഭൂരിപക്ഷം വൈദികരും അതിരൂപത ട്രാന്‍സ്പരന്‍സി മൂവ്‌മെന്റ് എന്ന പ്രസ്ഥാനത്തിന്റെ കീഴില്‍ വിശ്വാസികളും കര്‍ദ്ദിനാള്‍ അതിരുപത ചുമതല ഒഴിയണമെന്ന് ആവശ്യപ്പെട്ടിരുന്നു. 

ഇതേതുടര്‍ന്ന് അതിരൂപതയുടെ ഭരണപരമായ കാര്യങ്ങള്‍ സഹായ മെത്രാന്‍ മാര്‍ സെബാസ്റ്റിയന്‍ എടയന്ത്രത്തിനേയും ഇടവക ചുമതല മാര്‍ ജോസ് പുത്തന്‍വീട്ടിലിനേയും താല്‍ക്കാലികമായി ഏല്‍പ്പിച്ചിരുന്നു. ഇതില്‍ മാര്‍ സെബാസ്റ്റിയന്‍ എടയന്ത്രത്തിന്റെ പക്കലുള്ള ചുമതലയാണ് അതിരൂപതയ്ക്ക് പുറത്തുനിന്നുള്ള ഒരു ബിഷപ്പിന് കൈമാറിയത്‌

എറണാകുളം-അങ്കമാലി അതിരൂപതയിലെ അധികാരമാറ്റം; പ്രധാന ഉത്തരവുകള്‍ ഇവ
എറണാകുളം-അങ്കമാലി അതിരൂപതയിലെ അധികാരമാറ്റം; പ്രധാന ഉത്തരവുകള്‍ ഇവ
എറണാകുളം-അങ്കമാലി അതിരൂപതയിലെ അധികാരമാറ്റം; പ്രധാന ഉത്തരവുകള്‍ ഇവ
എറണാകുളം-അങ്കമാലി അതിരൂപതയിലെ അധികാരമാറ്റം; പ്രധാന ഉത്തരവുകള്‍ ഇവ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക