Image

എഴുത്തുകാരി ബി.സുജാതാദേവി അന്തരിച്ചു

Published on 23 June, 2018
എഴുത്തുകാരി ബി.സുജാതാദേവി അന്തരിച്ചു


പ്രശസ്‌ത എഴുത്തുകാരിയും അധ്യാപികയും കേരള സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവുമായ പ്രഫ. ബി.സുജാതാദേവി (72) അന്തരിച്ചു. തിരുവനന്തപുരം എസ്‌ യു ടി റോയല്‍ ആശുപത്രിയില്‍ ചികിത്സയിലിരികുകയാണ്‌ അന്ത്യം സംഭവിച്ചത്‌.

സുജാതദേവിയുടെ മൃതശരീരം ഇന്ന്‌ രാവിലെ സുഗതകുമാരിയുടെ വസതിയില്‍ പൊതുദര്‍ശനത്തിനു വയ്‌ക്കും. ഉച്ചകഴിഞ്ഞു മൂന്നിന്‌ തൈക്കാട്‌ ശാന്തി കവാടത്തിലാണ്‌ സംസ്‌കാരം. ഭര്‍ത്താവ്‌ : പരേതനായ അഡ്വ. വി.ഗോപാലകൃഷ്‌ണന്‍ നായര്‍. മക്കള്‍ : പരമേശ്വരന്‍, പരേതനായ ഗോവിന്ദന്‍, പത്മനാഭന്‍. മരുമക്കള്‍: സ്വപ്‌ന, വിനീത, സോണാള്‍.
സുഗതകുമാരി, പരേതയായ പ്രഫ. ഹൃദയകുമാരി എന്നിവര്‍ സഹോദരങ്ങളാണ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക