Image

കര്‍ണാടക നിയമസഭയുടെ ആദ്യസമ്മേളനം ജൂലൈ രണ്ടിന്‌

Published on 23 June, 2018
കര്‍ണാടക നിയമസഭയുടെ ആദ്യസമ്മേളനം ജൂലൈ രണ്ടിന്‌


ബംഗളൂരു: കര്‍ണാടകയുടെ 15ാമത്‌ നിയമസഭയുടെ ആദ്യസമ്മേളനം ജൂലൈ രണ്ടിന്‌ നടക്കും. ആദ്യ ബജറ്റ്‌ ജൂലൈ അഞ്ചിന്‌ അവതരിപ്പിക്കും. ഗവര്‍ണര്‍ വാജു ഭായ്‌ വാല നിയമസഭാംഗങ്ങളെ അഭിസബോധന ചെയ്‌കൊണ്ട്‌ 10 ദിവസ?െത്ത സമ്മേളനം തുടങ്ങുമെന്ന്‌ പാര്‍ലമ?െന്‍ററികാര്യ മന്ത്രി കൃഷ്‌ണ ബൈര ഗൗഡ മാധ്യങ്ങളോട്‌ പറഞ്ഞു. ധനകാര്യമന്ത്രി കൂടിയായ മുഖ്യമന്ത്രി എച്ച്‌.ഡി കുമാരസ്വാമി ബജറ്റ്‌ അവതരിപ്പിക്കും.

കഴിഞ്ഞ മാസം ബി.?െജ.പി സര്‍ക്കാറി?െന്‍റയും കോണ്‍ഗ്രസ്‌-ജെ.ഡി.എസ്‌സഖ്യ സര്‍ക്കാറിന്‍റയും വിശ്വാസ വോ?െട്ടടുപ്പിനായി നിയമ സഭ ചേര്‍ന്നിരുന്നു.

കുമാരസ്വാമിയുടെ അധ്യക്ഷതയില്‍ സെക്ര?േട്ടറിയറ്റില്‍ ചേര്‍ന്ന രണ്ടു മണിക്കൂര്‍ മന്ത്രിസഭാ യോഗത്തില്‍ മണ്‍സൂണിന്‌ മുമ്‌ബും ശേഷവുമുള്ള കാലത്തിലേക്കായി പ്രധാനമന്ത്രി ഫസല്‍ ബീമ യോജന പ്രകാരം കാര്‍ഷിക ഇന്‍ഷുറന്‍സിലേക്ക്‌ 655 ?േകാടി രൂപ നീക്കി വെച്ചു. ഒന്നു മുതല്‍ 10 വരെ പഠിക്കുന്ന ഓരോ കുട്ടിക്കും ഒരു യൂണിഫോം വാങ്ങുന്നതിന്‌ 300 രൂപ വീതം 115.8 കോടി രൂപ വിദ്യാഭ്യാസ വകുപ്പിനും അനുവദിക്കാന്‍ തീരുമാനിച്ചു.  ഉന്നത വിദ്യാഭ്യാസ വകുപ്പിന്‌460 കോടി രൂപയും അനുവദിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക