Image

ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത്‌ യുവതികുടുംബത്തിലെ അഞ്ച്‌ പേരെ കൊലപ്പെടുത്തി

Published on 23 June, 2018
ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത്‌ യുവതികുടുംബത്തിലെ അഞ്ച്‌ പേരെ കൊലപ്പെടുത്തി


മുംബൈ: നിറത്തിന്റെ പേര്‌ പറഞ്ഞ്‌ കളിയാക്കിയതിന്റെ പക തീര്‍ക്കാനായി ഭക്ഷണത്തില്‍ വിഷം കലര്‍ത്തി യുവതി കൊലപ്പെടുത്തിയത്‌ ഒരു കുടുംബത്തിലെ അഞ്ച്‌ പേരെ. സംഭവവുമായി ബന്ധപ്പെട്ട്‌ 28 കാരിയായ യുവതിയെ റിയാഗഡ്‌ പൊലീസ്‌ അറസ്റ്റു ചെയ്‌തു. ഗൃഹപ്രവേശ ചടങ്ങിനിടെയായിരുന്നു യുവതി ഭക്ഷണത്തില്‍ വിഷം ചേര്‍ത്തത്‌.

ജ്യോതി സര്‍വേസ്‌ എന്ന യുവതിയെ നിറത്തിന്റെ പേരുപറഞ്ഞ്‌ കുടുംബാംഗങ്ങളും ബന്ധുക്കളും നിരന്തരം പരിഹസിച്ചിരുന്നെന്നും ഇതാണ്‌ ഇത്തരമൊരു കുറ്റകൃത്യത്തിലേക്ക്‌ ഇവരെ നയിച്ചതെന്നും പൊലീസ്‌ സൂപ്രണ്ട്‌ അനില്‍ പ്രകാശ്‌ പറഞ്ഞു.

സുഭാഷ്‌ മനേയെന്ന ആളുടെ ഗൃഹപ്രവേശ ചടങ്ങിനിടെ ഉണ്ടാക്കിയ ദാലിലാണ്‌ ഇവര്‍ വിഷം ചേര്‍ത്തത്‌. 7 വയസിനും 13 വയസിനുമിടെ പ്രായമുള്ള നാല്‌ കുട്ടികളും 53 കാരനായ ആളുമാണ്‌ വിഷം കലര്‍ത്തിയ ഭക്ഷണം കഴിച്ച്‌ മരണപ്പെട്ടത്‌. ഇതില്‍ രണ്ട്‌ പേര്‍ യുവതിയുടെ തന്നെ ബന്ധുക്കളാണ്‌.

രണ്ട്‌ വര്‍ഷം മുന്‍പാണ്‌ യുവതിയുടെ വിവാഹം നടന്നത്‌. കറുത്ത നിറത്തിന്റെ പേരില്‍ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ ഇവരെ നിരന്തരം പരിഹസിക്കാറുണ്ടായിരുന്നു. മാത്രമല്ല ഇവര്‍ക്ക്‌ ഭക്ഷണം ഉണ്ടാക്കാന്‍ അറിയില്ലെന്ന്‌ പറഞ്ഞും പരിഹസിക്കാറുണ്ടായിരുന്നെന്ന്‌ യുവതി മൊഴി നല്‍കിയതായി പൊലീസ്‌ പറഞ്ഞു.

കുടുംബത്തിലെ എല്ലാവരേയും കൊലപ്പെടുത്താനായിരുന്നു യുവതിയുടെ തീരുമാനമെന്നും പൊലീസ്‌ പറയുന്നു. ഫോറന്‍സിക്‌ ലാബിലയച്ച ഭക്ഷണത്തില്‍ കീടനാശിനിയുടെ അംശം കണ്ടെത്തിയിട്ടുണ്ട്‌. യുവതിയെ കോടതിയില്‍ ഹാജരാക്കി.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക