Image

ഹെംപ്‌സ്റ്റെഡ് സെന്റ് മേരീസ് സീറോ മലബാര്‍ പള്ളിയില്‍ വിശുദ്ധ വാരം

Published on 26 March, 2012
ഹെംപ്‌സ്റ്റെഡ് സെന്റ് മേരീസ് സീറോ മലബാര്‍ പള്ളിയില്‍ വിശുദ്ധ വാരം
New York: ഹെംപ്‌സ്റ്റെഡ് സെന്റ് മേരീസ് സീറോ മലബാര്‍ പള്ളിയില്‍ വിശുദ്ധ വാരം
ഓശാന ഞായറാഴ്‌ചത്തെ (ഏപ്രില്‍ 1) തിരുകര്‍മ്മങ്ങള്‍ വൈകുന്നേരം 5:00  മണിക്ക്‌ ആരംഭിക്കും. കുരുത്തോല വിതരണം, പ്രദക്ഷിണം, ദേവാലയ പ്രവേശനം തുടര്‍ന്ന്‌ ആഘോഷമായ ദിവ്യബലി.

പെസഹാ വ്യാഴാഴ്‌ച (ഏപ്രില്‍ 5) വൈകുന്നേരം 6:30 മണിക്ക്‌ തിരുകര്‍മ്മങ്ങള്‍ ആരംഭിക്കും. കാല്‍കഴുകല്‍ ശുശ്രൂഷ, ദിവ്യബലി, അപ്പംമുറിക്കല്‍ എന്നിവയുണ്ടായിരിക്കും. ദുഖവെള്ളിയാഴ്‌ചത്തെ (ഏപ്രില്‍ 6) തിരുകര്‍മ്മങ്ങള്‍ വൈകുന്നേരം 3 മണിക്ക്‌ ആരംഭിക്കും. കുരിശിന്റെ വഴി, പീഢാനുഭവ ശുശ്രൂഷകള്‍, എന്നിവയും ഉണ്ടായിരിക്കും.

ദുഖശനിയാഴ്‌ച (ഏപ്രില്‍ 7) രാവിലെ 8:30 മണിക്ക്‌ വി. കുര്‍ബാന, നിത്യസഹായ മാതാവിന്റെ നൊവേന, പുതിയ വെള്ളം, എന്നിവയുടെ വെഞ്ചരിപ്പും ഉണ്ടായിരിക്കും.

ഉയിര്‍പ്പ്‌ തിരുനാള്‍ തിരുകര്‍മ്മങ്ങള്‍ ശനിയാഴ്‌ച വൈകുന്നേരം 8 മണിക്ക്‌ ആരംഭിക്കും. തിരുകര്‍മ്മങ്ങള്‍ക്ക്‌ ഫാ. ലിഗോരി ജോണ്സന്‍ കാര്‍മികന്‍ ആയിരിക്കും
വിശുദ്ധ വാരാചരണ ശുശ്രൂഷകളില്‍ പങ്കുചേരുന്നതിനായി എല്ലാ വിശ്വാസികളേയും കൈക്കാരന്മാരും, പള്ളികമ്മിറ്റിയും സ്വാഗതം ചെയ്യുന്നു
ഹെംപ്‌സ്റ്റെഡ് സെന്റ് മേരീസ് സീറോ മലബാര്‍ പള്ളിയില്‍ വിശുദ്ധ വാരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക