Image

കൊലപാതകക്കേസില്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന കേഡല്‍ ജീന്‍സണ്‍ രാജയെ ഊളമ്‌ബാറ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു

Published on 23 June, 2018
  കൊലപാതകക്കേസില്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന കേഡല്‍ ജീന്‍സണ്‍ രാജയെ ഊളമ്‌ബാറ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു

തിരുവനന്തപുരം : കൊലപാതകക്കേസില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന കേഡല്‍ ജീന്‍സണ്‍ രാജയെ ഊളമ്‌ബാറ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്‌ച വൈകുന്നേരമാണ്‌ കേഡലിനെ മാനസികാരോഗ്യ കേന്ദ്രത്തിലെ മെയില്‍ ഫോറന്‍സിക്‌ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്‌. സെന്‍ട്രല്‍ ജയിലില്‍ ഡോക്ടറുടെ പരിശോധനകള്‍ക്കുശേഷം മാനസികനിലയില്‍ പ്രശ്‌നമുണ്ടെന്ന്‌ കണ്ടതിന്റെ അടിസ്ഥാനത്തിലാണ്‌ ഇയാളെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കാന്‍ തീരുമാനമെടുത്തത്‌.

ഉറക്കത്തിനിടെ ആഹാരം ശ്വാസകോശത്തിലെത്തി ഗുരുതരാവസ്ഥയില്‍ ദീര്‍ഘനാള്‍ കേഡല്‍ തിരുവനന്തപുരം മെഡിക്കല്‍ കോേളജ്‌ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നു.

അതിനുശേഷം തിരികെ സെന്‍ട്രല്‍ ജയിലില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ട്‌ മൂന്നുമാസം പിന്നിട്ടു. അതിനിടെയാണ്‌ മാനസികപ്രശ്‌നം കണ്ടതിനെത്തുടര്‍ന്ന്‌ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുന്നത്‌. നേരത്തെയും ഇയാളെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്‌ .

ദിവസങ്ങള്‍ നീണ്ട കൃത്യമായ ആസൂത്രണത്തിന്‌ ഒടുവിലാണ്‌ കാ!ഡല്‍ കൂട്ടക്കൊലയ്‌ക്ക്‌ പദ്ധതിയിട്ടതെന്ന്‌ വ്യക്തമാക്കുന്ന തെളിവുകളാണ്‌ അന്ന്‌ പോലീസിന്‌ കിട്ടിയത്‌. ഒരു മാസം മുമ്‌ബുതന്നെ ഓണ്‍ലൈനിലൂടെ ആയുധം വാങ്ങി സൂക്ഷിച്ചു. വീടിന്‌ പുറത്ത്‌ ടര്‍ക്കി കോഴികളെ വളര്‍ത്തിയിരുന്ന കാഡല്‍, കോഴിക്കൂടിന്‌ സമീപമുണ്ടായിരുന്ന കല്ലില്‍ വെട്ടി മഴു ഉപയോഗിക്കാന്‍ പരിശീലിച്ചു. ഇതിന്‌ ശേഷം ഫ്‌ലിപ്‌കാര്‍ട്ട്‌ വഴി കൊലയ്‌ക്ക്‌ ഉപയോഗിച്ച മഴു വാങ്ങി.

ഡമ്മി വാങ്ങിയും പരിശീലനം തുടര്‍ന്നു. അച്ഛനമ്മമാരെ മഴുകൊണ്ട്‌ വെട്ടിയും അമ്മയുടെ ബന്ധുവിനെ തലയ്‌ക്കടിച്ചുമാണ്‌ കൊലപ്പെടുത്തിയത്‌ എന്ന്‌ കാഡല്‍ പൊലീസിനോട്‌ പറഞ്ഞിരുന്നു. വീട്ടില്‍ സൂക്ഷിച്ചിരുന്ന ആയുധങ്ങള്‍ പൊലീസിന്‌ കാണിച്ച്‌ കൊടുത്തിരുന്നു.

ആദ്യശ്രമത്തില്‍ സഹോദരി മരിച്ചില്ലെന്നും വീണ്ടും വെട്ടി കൊലപ്പെടുത്തി എന്നുമാണ്‌ മൊഴി നല്‍കിയിരുന്നത്‌. കൊല ചെയ്‌ത രീതി വിശദീകരിക്കുന്നതിനിടെ, കാഡല്‍ വികാരാധീനനായിരുന്നു. കുടുംബാംഗങ്ങളെ വിഷംകൊടുത്ത്‌ കൊല്ലാനാണ്‌ ആദ്യം പദ്ധതിയിട്ടതെന്നും വെളിപ്പെടുത്തിയിരുന്നു

നഗരത്തിലെ ഒരു കടയില്‍ നിന്ന്‌ വിഷം വാങ്ങി, കുപ്പിയില്‍ പകര്‍ന്നുവച്ചു. ഈ വിഷക്കുപ്പിയും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക്‌ ഇയാള്‍ കാട്ടിക്കൊടുത്തു. ജോലിയില്ലാത്തതിനാല്‍ അച്ഛന്‍ മോശമായി പെരുമാറിയെന്നും ഇതിലുള്ള വൈരാഗ്യമാണ്‌ കൊലപാതകത്തിലേക്ക്‌ നയിച്ചതെന്നുമാണ്‌ കാഡലിന്റെ മൊഴി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക