Image

ഐ.എം.എ വെബ്‌സൈറ്റ്‌ ഉദ്‌ഘാടനം ചെയ്‌തു

ജോയിച്ചന്‍ പുതുക്കുളം Published on 01 July, 2011
ഐ.എം.എ വെബ്‌സൈറ്റ്‌ ഉദ്‌ഘാടനം ചെയ്‌തു
ഷിക്കാഗോ: ഇല്ലിനോയി മലയാളി അസോസിയേഷന്റെ (ഐ.എം.എ) പരിഷ്‌കരിച്ച വെബ്‌സൈറ്റ്‌ ഉദ്‌ഘാടനം ചെയ്‌തു. 2011 ജൂണ്‍ 19-ന്‌ ഡിവോണ്‍ അവന്യൂവില്‍ ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യന്‍ അസോസിയേഷന്റെ സമ്മേളനത്തില്‍ വെച്ച്‌ ഇല്ലിനോയി സെനറ്റര്‍ ഐറാ സില്‍വര്‍സ്റ്റീന്‍ ഐ.എം.എയുടെ വെബ്‌സൈറ്റിന്റെ ഔദ്യോഗിക ഉദ്‌ഘാടനം നിര്‍വഹിച്ചു.

ഇന്ത്യന്‍ സമൂഹത്തിന്‌ പൊതുവിലും കേരള സമൂഹത്തിന്‌ പ്രത്യേകമായും പ്രയോജനകരമായ നിരവധി പ്രവര്‍ത്തനങ്ങള്‍ കാഴ്‌ചവെയ്‌ക്കുവാന്‍ ഇല്ലിനോയി മലയാളി അസോസിയേഷന്‌ കഴിയട്ടെ എന്ന്‌ തദവസരത്തില്‍ അദ്ദേഹം ആശംസിച്ചു. സെനറ്റര്‍ സില്‍വര്‍സ്റ്റീന്റെ പത്‌നിയും സിറ്റി ഓഫ്‌ ഷിക്കാഗോ അമ്പതാം വാര്‍ഡിന്റെ ജനപ്രതിനിധിയുമായ ഡെബ്ര സില്‍വര്‍സ്റ്റീന്‍ ഐ.എം.എയുടെ പുതിയ ഭാരവാഹികളെ അനുമോദിക്കുകയും എല്ലാവിധ ഭാവുകങ്ങളും ആശംസിക്കുകയും ചെയ്‌തു.

ഐ.എം.എ പ്രസിഡന്റ്‌ ഷാജന്‍ ആനിത്തോട്ടം, സെക്രട്ടറി ഡോ. ലൈജോ ജോസഫ്‌, ജോയിന്റ്‌ ട്രഷറര്‍ മാത്യു കളത്തില്‍, കമ്മിറ്റിയംഗങ്ങളായ അനില്‍ കുമാര്‍ പിള്ള, ജിഷ ഏബ്രഹാം, ഫില്‍സ്‌ മാത്യു എന്നിവര്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി. പുതിയ കാലഘട്ടത്തിന്റെ ആവശ്യങ്ങള്‍ക്കും അഭിരുചികള്‍ക്കുമിണങ്ങുംവിധം രൂപപ്പെടുത്തിയ വെബ്‌സൈറ്റില്‍ സംഘടനയെക്കുറിച്ചും ഭാവി പ്രോഗ്രാമുകള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്‌. പുതുതായി അംഗത്വമെടുക്കാനാഗ്രഹിക്കുന്നവര്‍ക്ക്‌ അംഗത്വഫോറം നേരിട്ട്‌ ഡൗണ്‍ലോഡ്‌ ചെയ്‌തെടുക്കാവുന്നതാണ്‌. അനുദിനം അപ്‌ലോഡ്‌ ചെയ്യുന്ന സൈറ്റില്‍ യൂത്ത്‌ ഫെസ്റ്റിവല്‍ രജിസ്‌ട്രേഷന്‍ ഫോറം താമസിയാതെ ലഭ്യമാക്കും. ഐ.എം.എ വെബ്‌സൈറ്റ്‌ മാനേജര്‍ ഷിബു ഏബ്രഹാം, ഫില്‍സ്‌ മാത്യു എന്നിവരാണ്‌ വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ചുക്കാന്‍പിടിക്കുന്നത്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: www.ima4us.org
ഐ.എം.എ വെബ്‌സൈറ്റ്‌ ഉദ്‌ഘാടനം ചെയ്‌തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക