Image

ജെസ്‌നയുടെ പിതാവിന്റെ ഏന്തയാറില്‍ നിര്‍മിക്കുന്ന കെട്ടിടവും പരിസരവും പൊലീസ് വീണ്ടും പരിശോധനക്ക് ,കെട്ടിടം കുഴിച്ച് പരിശോധിക്കില്ല പകരം ഡിറ്റക്ടര്‍ ഉപയോഗിച്ചു പരിശോധന

Published on 23 June, 2018
ജെസ്‌നയുടെ പിതാവിന്റെ ഏന്തയാറില്‍ നിര്‍മിക്കുന്ന കെട്ടിടവും പരിസരവും പൊലീസ് വീണ്ടും പരിശോധനക്ക് ,കെട്ടിടം കുഴിച്ച് പരിശോധിക്കില്ല പകരം ഡിറ്റക്ടര്‍ ഉപയോഗിച്ചു പരിശോധന
ജെസ്‌നയുടെ തിരോധാനം സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി ജെസ്‌നയുടെ പിതാവ് ജയിംസ് മുണ്ടക്കയം ഏന്തയാറില്‍ നിര്‍മിക്കുന്ന കെട്ടിടവും പരിസരവും പൊലീസ് വീണ്ടും പരിശോധിക്കും.
കെട്ടിടം കുഴിച്ച് പരിശോധിക്കില്ല പകരം ഡിറ്റക്ടര്‍ ഉപയോഗിച്ചു പരിശോധിക്കുമെന്നാണു വിവരം. ഏന്തയാറിലെ ഒരു സ്‌കൂളിലെ കുട്ടിക്കു വീടുവച്ചുകൊടുക്കുന്നതിന്റെ നിര്‍മാണ കരാര്‍ ജെസ്‌നയുടെ പിതാവിന്റെ പങ്കാളിത്തത്തിലാണ്. ഇത്തരമൊരു സംശയം ആക്ഷന്‍ കൗണ്‍സില്‍ ഉന്നയിച്ചതിനെത്തുടര്‍ന്ന് ഒരാഴ്ച മുന്‍പ് അന്വേഷണ സംഘം ഇവിടെയെത്തി പരിശോധന നടത്തിയിരുന്നു.

ജെസ്‌നയുടെ വീട്ടില്‍നിന്ന് കഴിഞ്ഞ ദിവസം രക്തം പുരണ്ട വസ്ത്രം കണ്ടെത്തിയിരുന്നു. ഫൊറന്‍സിക് വിദഗ്ധരുടെ സഹായത്തോടെ ഇതിലും അന്വേഷണം നടക്കുകയാണ്. ചെന്നൈ, ബെംഗളൂരു, പുണെ, ഗോവ എന്നിവിടങ്ങളിലേക്കു പൊലീസ് പോയിരുന്നു.മുണ്ടക്കയം, എരുമേലി കേന്ദ്രീകരിച്ചുള്ള അന്വേഷണം നേരത്തേ തന്നെ തുടങ്ങിയിരുന്നു. ലഭിക്കുന്ന വിവരങ്ങളെല്ലാം ഒരെണ്ണം പോലും വിടാതെയാണ് പരിശോധന. മിക്കയിടത്തും പോയിത്തന്നെ എല്ലാ കാര്യങ്ങളും പരിശോധിച്ച് ഉറപ്പാക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.

അതേസമയം, വെച്ചൂച്ചിറ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ സിബിഐ അന്വേഷണ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിയെയും ഡിജിപിയെയും കഴിഞ്ഞ ദിവസം കണ്ടിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക