Image

സംസ്ഥാനത്തെ അപമാനിക്കാന്‍ കേന്ദ്രം ശ്രമിക്കുന്നു, മുഖ്യമന്ത്രി

Published on 23 June, 2018
സംസ്ഥാനത്തെ അപമാനിക്കാന്‍ കേന്ദ്രം ശ്രമിക്കുന്നു, മുഖ്യമന്ത്രി

സംസ്ഥാനത്തിന്റെ ന്യായമായ ആവശ്യങ്ങള്‍ ഉന്നയിക്കാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രിയെ കാണാന്‍ പ്രധാനമന്ത്രി തുടര്‍ച്ചയായി കൂട്ടാക്കാത്തത് തികഞ്ഞ രാഷ്ട്രീയ കളിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരമൊരു പെരുമാറ്റം ചരിത്രത്തിലാദ്യമാണ്. നരേന്ദ്രമോദി തുടര്‍ച്ചയായി കേരളത്തെ അവഗണിക്കുകയാണ്. കേന്ദ്രസര്‍ക്കാറിന്റെ പിന്തുണ കിട്ടാത്തത് പല മേഖലകളുടെയും തകര്‍ച്ചക്ക് കാരണമാക്കുന്നുവെന്നും പിണറായി കുറ്റപ്പെടുത്തി.

റേഷന്‍ വിഹിതം വര്‍ധിപ്പിച്ചു കിട്ടാന്‍ സര്‍വകക്ഷി സംഘം പ്രധാനമന്ത്രിയെ കാണണമെന്ന് കേരളത്തില്‍ തീരുമാനിച്ചിരുന്നു. തുടര്‍ച്ചയായി രണ്ടുവട്ടം മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘത്തിന് അനുമതി നിഷേധിക്കുകയാണ് ചെയ്തത്. സംസ്ഥാനങ്ങളെ ആദരിക്കേണ്ടത് കേന്ദ്രത്തിന്റെ ചുമതലയാണ്. സംതൃപ്തമായ സംസ്ഥാനങ്ങളും ശക്തമായ കേന്ദ്രവുമാണ് ഫെഡറല്‍ സംവിധാനത്തില്‍ പ്രധാനം.
ചില സന്ദര്‍ഭങ്ങളില്‍ പ്രധാനമന്ത്രിക്ക് സമയം കിട്ടാത്തത് മനസിലാക്കാനാവും. ഒരു മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കാണണമെന്ന് ആവശ്യപ്പെടുന്നത് അദ്ദേഹത്തിന്റെ പ്രത്യേക ഇടപെടല്‍ ആവശ്യമായതു കൊണ്ടാണ്. എന്നാല്‍ രണ്ടുവട്ടം സമയം തേടിയപ്പോഴും, ബന്ധപ്പെട്ട മന്ത്രിയെ കാണാനായിരുന്നു മറുപടി. വകുപ്പു മന്ത്രിയെ കാണാന്‍ പ്രയാസമുണ്ടായിട്ടില്ല. മന്ത്രിക്കു മാത്രമായി പരിഹരിക്കാന്‍ കഴിയാത്ത പ്രശ്‌നമായതു കൊണ്ടാണ് പ്രധാനമന്ത്രിയുടെ ഇടപെടല്‍ തേടുന്നത്. ആവശ്യമെല്ലാം സാധിച്ചു തന്നിട്ടില്ലെങ്കിലും, മുമെ്ബാരിക്കലും ഇത്ര മോശമായി കേന്ദ്രസര്‍ക്കാറുകള്‍ പെരുമാറിയിട്ടില്ല.
റെയില്‍വേ വികസന കാര്യത്തില്‍ കേരളം സഹകരിക്കുന്നില്ലെന്ന മന്ത്രി പീയുഷ് ഗോയലിന്റെ പരാമര്‍ശം മുഖ്യമന്ത്രി തള്ളി. റെയില്‍വേ ലൈന്‍ വികസിപ്പിക്കുന്നതിന് സ്ഥലം ഏറ്റെടുത്തു നല്‍കുന്നില്ലെന്ന് പറയുന്നത് ശരിയല്ല. അതിവേഗം അതിനു നടപടി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്. കഞ്ചിക്കോട് ഫാക്ടറി കാര്യത്തില്‍ കേരളത്തിന്റെ ആവശ്യം പൂര്‍ണമായി തഴഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക