കേരളത്തില്‍ ഹൈടെക് വിദേശനിര്‍മ്മിത മദ്യവില്‍പന ശാലകള്‍
EUROPE
23-Jun-2018

ഫ്രാങ്ക്ഫര്‍ട്ട്-തിരുവനന്തപുരം: കേരളത്തില്‍ ബീവറേജസ് കോര്‍പറേഷന്റെ മദ്യവില്‍പ്പനശാലകളില്‍ പുതിയ ഹൈടെക് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നു. വിദേശനിര്‍മ്മിത മദ്യം വില്‍ക്കാന്‍
തീരുമാനിച്ചതോടെയാണ് നിലവിലെ പുതിയ മാറ്റം. ജൂലൈ ആദ്യവാരം മുതല്‍ വിദേശനിര്‍മ്മിത മദ്യം ഈ പുതിയ ഹൈടെക് കടകളില്‍ ലഭ്യമാകും.
കൂടാതെ ബീവറേജസ് കോര്‍പറേഷന്റെ 266 കടകളില്‍ എയര്‍കണ്ടീഷന്‍ ഘടിപ്പിക്കുകയും ചെയ്യും.
ജൂലായ് മാസം അവസാനത്തോടെ ഈ സംവിധാനം 100 കടകളിലേക്ക് കൂടി
വ്യാപിപ്പിക്കും. മദ്യം നല്‍കാനുള്ള സഞ്ചിക്കുവേണ്ടി ടെന്‍ഡര്‍ വിളിച്ചു, പ്ലാസ്റ്റിക് ഘടകങ്ങളില്ലാത്ത
സഞ്ചിയാണ് വാങ്ങുന്നത്.
ബീവറേജസ് കടകളിലെല്ലാം ഡെബിറ്റ് കാര്‍ഡ് - ക്രെഡിറ്റ് കാര്‍ഡ് മുഖേനയുള്ള പണമിടപാട് സൗകര്യം കൊണ്ടുവരും. ഇതിനായി പഞ്ചാബ് നാഷണല്‍ ബാങ്കുമായി കേരള ബീവറേജസ് കോര്‍പറേഷന്‍ ധാരണയിലെത്തി.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments