Image

ലുക്കാക്കു കളിച്ചു; ബെല്‍ജിയം ഗോള്‍ വര്‍ഷത്തില്‍ ടുണീഷ്യ കുളിച്ചു

Published on 23 June, 2018
ലുക്കാക്കു കളിച്ചു; ബെല്‍ജിയം ഗോള്‍ വര്‍ഷത്തില്‍ ടുണീഷ്യ കുളിച്ചു

മോസ്‌ക്കോ: ഏഴു ഗോളുകള്‍ തോരാതെ പെയ്ത ലോകകപ്പ് ഫുട്‌ബോള്‍ ഗ്രൂപ്പ് ജിയില്‍ രണ്ടിനെതിരേ അഞ്ചു ഗോളിന് ടുണീഷ്യയെ തകര്‍ത്ത ബെല്‍ജിയം ഏറെക്കുറേ പ്രീക്വാര്‍ട്ടര്‍ ബര്‍ത്ത് ഉറപ്പിഉറപ്പിച്ചു. കളിച്ച രണ്ടു മത്സരങ്ങളും ജയിച്ച അവര്‍ക്ക് ആറു പോയിന്റുണ്ട്. കളിച്ച രണ്ട് കളിയും തോറ്റ ടുണീഷ്യ പുറത്തായി.

ആദ്യ മത്സരത്തില്‍ ടുണീഷ്യയെ തോല്‍പിച്ച ഇംഗ്ലണ്ടിനും മൂന്ന് പോയിന്റുണ്ട്. ആദ്യ മത്സരത്തില്‍ ബെല്‍ജിയത്തോട് തോറ്റ പാനമയാണ് ഗ്രൂപ്പിലെ നാലാമത്തെ ടീം.

എഡി ഹസാര്‍ഡിന്റെയും റെമെലു ലുക്കാക്കുവിന്റെയും ഇരട്ടഗോളുകളാണ് ബെല്‍ജിയത്തിന്റെ വിജയം സുഗമമാക്കിയത്. അര ഡസന്‍ അവസരങ്ങളെല്ലാം കളഞ്ഞ  മിച്ചി ബാറ്റ്ഷുവായിയാണ് പട്ടിക തികച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക