Image

നായര്‍ ബനവലന്റ് അസ്സോസിയേഷന്‍ കുടുംബ സംഗമം ഹൃദ്യമായി

മൊയ്തീന്‍ പുത്തന്‍ചിറ Published on 26 March, 2012
നായര്‍ ബനവലന്റ് അസ്സോസിയേഷന്‍ കുടുംബ സംഗമം ഹൃദ്യമായി
ന്യൂയോര്‍ക്ക് : നായര്‍ ബനവലന്റ് അസ്സോസിയേഷന്റെ ഈ വര്‍ഷത്തെ കുടുംബ സംഗമം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. മാര്‍ച്ച് 24 ശനിയാഴ്ച വൈറ്റ്‌പ്ലെയ്ന്‍സിലെ റോയല്‍ പാലസ്സില്‍ വെച്ചായിരുന്നു സംഗമം അരങ്ങേറിയത്. വളരെയേറെ കുടുംബങ്ങള്‍ പങ്കെടുത്ത സംഗമം വമ്പിച്ച വിജയമായിരുന്നു എന്ന് സെക്രട്ടറി ജയപ്രകാശ് നായര്‍ അറിയിച്ചു.

എന്‍ബിഎ റിലീജിയസ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പ്രാര്‍ത്ഥനാഗാനത്തോടെ ചടങ്ങുകള്‍ ആരംഭിച്ചു. സെക്രട്ടറി ജയപ്രകാശ് നായരുടെ ആമുഖപ്രസംഗത്തിനുശേഷം പ്രസിഡന്റ് സുനില്‍ നായര്‍ സദസ്യര്‍ക്ക് സ്വാഗതമാശംസിച്ചു. അജിത് നായര്‍, രാധികാ കൃഷ്ണരാജ്, പാര്‍ത്ഥസാരഥി പിള്ള, ഗായത്രി അജിത് നായര്‍, നികിത മേനോന്‍, പ്രഭാകരന്‍ നായര്‍, മഞ്ചു പണിക്കര്‍, രാംദാസ് കൊച്ചുപറമ്പില്‍, നന്ദന കൃഷ്ണരാജ് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു.

രാധാ മുകുന്ദന്‍ നായര്‍, ജയശ്രീ നായര്‍ എന്നിവര്‍ യഥാക്രമംകാട്ടാക്കട മുരുകന്‍ രാജീവ് ആലുങ്കല്‍ എന്നിവരുടെ കവിതകള്‍ ഹൃദ്യമായി ആലപിച്ചു. നിതിക മേനോന്‍, വസുന്ധര രവി കുറുപ്പ് എന്നിവരുടെ നൃത്തം സദസ്സിന്റെ മുക്തകണ്ഠമായ പ്രശംസ പിടിച്ചുപറ്റി.

കെഎച്ച്എന്‍എ സ്‌പോണ്‍സര്‍ ചെയ്ത രണ്ട് വാച്ചുകള്‍ വിനോദ് കെയാര്‍കെയുടെ നേതൃത്വത്തില്‍ ലേലം ചെയ്തു. വിവിധങ്ങളായ പരിപാടികളും രുചികരമായ ഭക്ഷണവും ഏവരും ആസ്വദിച്ചു.വൈസ് പ്രസിഡന്റ് വനജ നായരുടെ കൃതജ്ഞതയോടെ പരിപാടികള്‍ക്ക് പരിസമാപ്തിയായി.
നായര്‍ ബനവലന്റ് അസ്സോസിയേഷന്‍ കുടുംബ സംഗമം ഹൃദ്യമായിനായര്‍ ബനവലന്റ് അസ്സോസിയേഷന്‍ കുടുംബ സംഗമം ഹൃദ്യമായിനായര്‍ ബനവലന്റ് അസ്സോസിയേഷന്‍ കുടുംബ സംഗമം ഹൃദ്യമായിനായര്‍ ബനവലന്റ് അസ്സോസിയേഷന്‍ കുടുംബ സംഗമം ഹൃദ്യമായിനായര്‍ ബനവലന്റ് അസ്സോസിയേഷന്‍ കുടുംബ സംഗമം ഹൃദ്യമായിനായര്‍ ബനവലന്റ് അസ്സോസിയേഷന്‍ കുടുംബ സംഗമം ഹൃദ്യമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക