Image

മാടമ്പി കളിച്ച ഗണേഷ് കുരുക്കാകുമെന്ന് ഉറപ്പായപ്പോള്‍മാപ്പ് പറയാന്‍റെഡി. ഗണേഷിനായി മാപ്പിരന്ന് സുകുമാരന്‍നായരും ബാലകൃഷ്ണപിള്ളയും

Published on 23 June, 2018
മാടമ്പി കളിച്ച ഗണേഷ് കുരുക്കാകുമെന്ന്  ഉറപ്പായപ്പോള്‍മാപ്പ് പറയാന്‍റെഡി. ഗണേഷിനായി മാപ്പിരന്ന് സുകുമാരന്‍നായരും ബാലകൃഷ്ണപിള്ളയും

 

കൊട്ടാരക്കരയില്‍മാടമ്പി കളിച്ച വിലസിയ ഗണേഷ്കുമാര്‍ഇപ്പോള്‍മാപ്പ് പറയാന്‍ഓടി നടക്കുകയാണ്. തന്‍റെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞ് യുവാവിനെയും അമ്മയെയും മര്‍ദ്ദിച്ച വിഷയത്തിലാണ് ഗണേഷും രക്ഷിതാക്കളും മാപ്പ് പറയാന്‍ഓടി നടക്കുന്നത്. ദിവസങ്ങള്‍ക്ക് മുമ്പാണ് വിഷയത്തിന് ആസ്പദമായ സംഭവം.

തന്‍റെ വാഹനത്തിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ചാണ് ഗണേഷ് യുവാവിനെ മര്‍ദ്ദിച്ചത്. എന്നാല്‍ ഈ വിഷയത്തില്‍യുവാവും അമ്മയും നല്‍കിയ പരാതി ഗൗരവത്തില്‍എടുക്കാതെ ഗണേഷുമൊക്ക് അഞ്ചല്‍പോലീസ് ഒത്തു കളിച്ചു. ഗണേഷിന്‍റെ ഡ്രൈവറുടെ പരാതി ഗൗരവത്തിലെടുത്ത് യുവാവിനെതിരെ കേസ് എടുക്കുകയായിരുന്നു പോലീസ്. സംഭവം മാധ്യമങ്ങളും പ്രതിപക്ഷവും വിവാദമാക്കിയതോടെ ഗണേഷ് പ്രതിരോധത്തിലായി. എന്നാല്‍യാതൊരു വിധ ഒത്തുതീര്‍പ്പിനും ഗണേഷ് അപ്പോഴും വഴങ്ങിയില്ല. മാടമ്പിത്തരവുമായി മുമ്പോട്ടു പോകുകയായിരുന്നു ഗണേഷ്. എന്നാല്‍മര്‍ദനമേറ്റ യുവാവിന്‍റെ അമ്മയുടെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തിയതോടെ കാര്യങ്ങള്‍കൈവിട്ടു പോകുമെന്ന് ഗണേഷിന് ഉറപ്പായി. അതോടെ ഒത്തുതീര്‍പ്പിന് ഗണേഷ് രംഗത്തെത്തി. ഗണേഷിന്‍റെ അച്ഛന്‍ബാലകൃഷ്ണപിള്ളയും എന്‍.എസ്.എസ് ജനറല്‍സെക്രട്ടറി സുകുമാരന്‍നായരും യുവാവും അമ്മയുമായി മധ്യസ്ഥ ചര്‍ച്ചയ്ക്ക് മുന്നിട്ടിറങ്ങി. മൂവരും രഹസ്യമായി മാപ്പും അപേക്ഷിച്ചു. എന്നാല്‍ഗണേഷ് പരസ്യമായി മാപ്പു പറയണമെന്നാണ് യുവാവും അമ്മയും ആവശ്യപ്പെട്ടിരിക്കുന്നത്. ഗണേഷിനെക്കൊണ്ട് പരസ്യമായി മാപ്പു പറയിക്കാതെ വിഷയം ഒത്തുതീര്‍പ്പിക്കാന്‍ശ്രമിക്കുകയാണ് ഇപ്പോള്‍സുകുമാരന്‍നായര്‍

മാടമ്പി കളിച്ച ഗണേഷ് കുരുക്കാകുമെന്ന്  ഉറപ്പായപ്പോള്‍മാപ്പ് പറയാന്‍റെഡി. ഗണേഷിനായി മാപ്പിരന്ന് സുകുമാരന്‍നായരും ബാലകൃഷ്ണപിള്ളയും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക