Image

സുരേഷ് നായരെ ടെലികമ്മ്യൂണിക്കേഷന്‍ കമ്മീഷനില്‍ നിയമിച്ചു.

Published on 26 March, 2012
സുരേഷ് നായരെ ടെലികമ്മ്യൂണിക്കേഷന്‍ കമ്മീഷനില്‍ നിയമിച്ചു.
മിനിയാപ്പോളിസ് : ഷാക്കോപി സിറ്റി കൗണ്‍സില്‍ സുരേഷ്‌ നായരെ ടെലികമ്മ്യൂണിക്കേഷന്‍ അഡൈ്വസറി കമ്മീഷനില്‍ നിയമിച്ചു. രണ്ടു വര്‍ഷത്തേക്കാണ് കാലാവധി. ശാസ്ത്ര സാങ്കേതിക വാര്‍ത്താ വിനിമയ രംഗങ്ങളില്‍ പുതിയ പദ്ധതികള്‍ നടപ്പിലാക്കാന്‍ സിറ്റിയെ സഹായിക്കുക എന്നതാണ് കമ്മീഷന്റെ പ്രധാന ചുമതല. കേബിള്‍ ടിവി, ഇന്റര്‍നെറ്റ് എന്നിവയും പരിധിയില്‍ പെടുന്നു. ടെലിക്കമ്മ്യൂണിക്കേഷന്‍ രംഗത്തുള്ള ആധുനിക സാങ്കേതിക വിദ്യകളെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതും കമ്മീഷന്റെ പ്രവര്‍ത്തന മേഖല ആണ്.

കഴിഞ്ഞ എട്ടു വര്‍ഷമായി കുടുംബസമ്മേതം ഷാക്കോപിയില്‍ താമസിക്കുന്ന സുരേഷ് നായര്‍ സാമൂഹ്യ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. മിനസോട്ടയിലെ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്നതും ഏഷ്യന്‍ വംശജര്‍ക്ക് സ്വാധീനമുള്ളതുമായ സിറ്റിയാണ് ഷാക്കോപി. കഴിഞ്ഞ നവംബറില്‍ സിറ്റി കൗണ്‍സിലിലേക്കുള്ള തിരഞ്ഞെടുപ്പിലും സുരേഷ് നായര്‍ മത്സരിച്ചിരുന്നു.

സോഫ്റ്റ് വെയര്‍ കണ്‍സല്‍റ്റന്റായി ജോലി ചെയ്യുന്ന സുരേഷ് നായര്‍ അമേരിക്കയില്‍ വന്നിട്ട് പന്ത്രണ്ട് വര്‍ഷമായി. കോട്ടയം ജില്ലയിലെ പെരുവ, കാരിക്കോടാണ് സ്വദേശം.

Email: sureshshakopee@gmail.cm
സുരേഷ് നായരെ ടെലികമ്മ്യൂണിക്കേഷന്‍ കമ്മീഷനില്‍ നിയമിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക