അറിയുന്നു ഞാന്‍ (കവിത: ചാക്കോ ഇട്ടിച്ചെറിയ)
SAHITHYAM
23-Jun-2018

അറിയുന്നെന്നകതാരി
ലറിവിന്റെയരിവിന്
പൊരുളായ സത്യത്തെ
യറിയുന്നു ഞാന്‍
അതിനന്തക്കരണമെ
ന്നൊരുനാമമെന്നതും
അതിനൊത്തുതിരിയുവാ
നാജ്ഞയെന്നുള്ളതും
ഉഷസ്സിന്റെയുദരത്തി
ലൊരുപ്രഭാകരനുണ്ടെ
ന്നറിഞ്ഞുഞാനതുകണ്ട്
മതിമറന്നു
മതിയതിനുപരിയായ്
ഗതിമാറ്റിയേറ്റുവാന്‍
മതിയായജ്ഞാനമു
ണ്ടറിയുന്നു ഞാന്‍
അതുമതി നമുക്കിഹേ
'അഹ'മല്ലയപരനെ
കരുതുവാനുതകുമെ
ന്നറിയുന്നു ഞാന്‍
ഒരുചെറു വിത്തിലാ
യൊരുവടവൃക്ഷത്തെ
ഒതുക്കിവച്ചൊരുവനെ
യറിയുന്നു ഞാന്‍
അവനിയിലൊരുപിടി
പൊടിമണ്ണാലൊരുവനെ
യുരുവാക്കിയവനേയു
മറിയുന്നു ഞാന്‍
അറിവിന്റെ തീച്ചൂളയി
ലെരിയുന്ന തിരിനാള
മതുകണ്ടു സഹനത്തെ
യറിയുന്നു ഞാന്‍
എരിയുന്ന തിരിയിലെ
പ്രഭയാലെ യൊളിവീശു
മൊരു വിശ്വശില്പിയെ
നമിക്കുന്നു ഞാന്‍!!!.
ലറിവിന്റെയരിവിന്
പൊരുളായ സത്യത്തെ
യറിയുന്നു ഞാന്‍
അതിനന്തക്കരണമെ
ന്നൊരുനാമമെന്നതും
അതിനൊത്തുതിരിയുവാ
നാജ്ഞയെന്നുള്ളതും
ഉഷസ്സിന്റെയുദരത്തി
ലൊരുപ്രഭാകരനുണ്ടെ
ന്നറിഞ്ഞുഞാനതുകണ്ട്
മതിമറന്നു
മതിയതിനുപരിയായ്
ഗതിമാറ്റിയേറ്റുവാന്‍
മതിയായജ്ഞാനമു
ണ്ടറിയുന്നു ഞാന്‍
അതുമതി നമുക്കിഹേ
'അഹ'മല്ലയപരനെ
കരുതുവാനുതകുമെ
ന്നറിയുന്നു ഞാന്‍
ഒരുചെറു വിത്തിലാ
യൊരുവടവൃക്ഷത്തെ
ഒതുക്കിവച്ചൊരുവനെ
യറിയുന്നു ഞാന്‍
അവനിയിലൊരുപിടി
പൊടിമണ്ണാലൊരുവനെ
യുരുവാക്കിയവനേയു
മറിയുന്നു ഞാന്‍
അറിവിന്റെ തീച്ചൂളയി
ലെരിയുന്ന തിരിനാള
മതുകണ്ടു സഹനത്തെ
യറിയുന്നു ഞാന്‍
എരിയുന്ന തിരിയിലെ
പ്രഭയാലെ യൊളിവീശു
മൊരു വിശ്വശില്പിയെ
നമിക്കുന്നു ഞാന്‍!!!.
Comments.
അമ്മ
2018-06-30 17:41:08
കമന്റുകൾ കണ്ടപ്പോൾ ഇത്രയും പറയണമെന്ന് തോന്നിപ്പോയി .
വിദ്യാധരൻ മാഷ് കവിതവായിച്ചു മനസ്സിലാക്കിയിട്ടാണ്
യഥോചിതം കമന്റ് എഴുതിയിരിക്കുന്നത് .എന്നാൽ റീഡർ
(ആരായാലും)കവിതയോ കമന്റോ വായിച്ചു മനസ്സിലാക്കാതെയും.
റീഡർ പറയുന്നു "ബോധമെന്ന ചൈതന്യമാണെല്ലാം ".
ഞാൻ പറയുന്നു അത് ശരിയല്ല .ബോധമെന്ന ചൈതന്യമാണ്
എല്ലാമെങ്കിൽ അതിനപ്പുറം ഒന്നുമില്ല എന്നല്ലേ അർത്ഥം .
അതിനോട് അറിവുള്ളവർ ആരും യോജിക്കുമെന്നു തോന്നുന്നില്ല .
അതുപോലെതന്നെ ബോധം നഷ്ടപ്പെടാതെ സൂക്ഷിക്കുക
എന്ന് പറയുന്ന റീഡർ രണ്ടുവരി എഴുതിയപ്പോഴേക്കും ബോധം
നഷ്ടപ്പെട്ടുവെന്നത് വേറൊരു തമാശ .വിദ്യാധരൻമാഷിന്റെ പേരു
ശരിക്കെഴുതാൻ പറ്റാതെ വീണുപോയി.തെറ്റിച്ചതുമാത്രമല്ല
ഒടുവിൽ വെറുതെ ഓരു " ആറെൻ" ചേർത്തുവച്ചിരിക്കുന്നു.
റീഡര്ക്ക് ആറെനോടെന്താ ഇത്രയ്ക്കു ഒരു ഇത്..?
ഒരാളുടെ പേര് എഴുതുമ്പോൾ അലംഭാവം കാട്ടുന്നത്
Reader
2018-06-24 11:06:11
ബോധമെന്ന ചൈതന്യമാണ് എല്ലാം . അത് നമ്മളിൽ നിന്ന് പോകുമ്പോൾ നാം അറിയുന്നതും മറഞ്ഞുപോകുന്നു . ബോധം നഷ്ടപ്പെടാതെ സൂക്ഷിക്കുക
Thank you Vidyaadhranrn
വിദ്യാധരൻ
2018-06-23 23:52:54
അറിയുന്നുവെന്ന്
കരുതുന്നു പലരും
അറിയാതെ പറയുന്നത്
പൊറുക്കാതെ പറ്റുമോ ?.
"അറിവില്ലെന്നാലില്ലി-
യറിയപ്പെടുന്നുണ്ടിതിന്നാലും
അറിവൊന്നില്ലെന്നാലീ-
യറിവേതറിവിന്നതില്ലറിഞ്ഞിടാം " (അറിവ് - ശ്രീനാരായണഗുരു )
ബോധം ഇല്ലെന്നു വന്നാൽ അറിയപ്പെടുന്നതായി തോന്നുന്ന ജഡദർശനങ്ങൾ ഇല്ലതന്നെ . ഈ അറിയപ്പെടുന്നത് ഉണ്ടെന്ന് ആരെങ്കിലും കരുതുന്നുണ്ടങ്കിൽ ബോഹത്തിലല്ലാതെ മറ്റെവിടെയെങ്കിലും ഈ ജഡങ്ങൾ ഉള്ളതായി അനുഭവപ്പെടുന്നുണ്ടോ എന്ന് ചിന്തിക്കേണ്ടതാണ് . അങ്ങനെ ചിന്തിച്ചാൽ ജഡത്തിന്റെ അനുഭവം മറ്റൊരിടത്തും ഇല്ലെന്ന് കാണാൻ കഴിയും .
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments