Image

ഫോര്‍മാലിന്‍ കലര്‍ത്തിയ 4000 കിലോ മീന്‍ പിടികൂടി

Published on 24 June, 2018
ഫോര്‍മാലിന്‍ കലര്‍ത്തിയ 4000 കിലോ മീന്‍ പിടികൂടി

വാളയാര്‍: ആന്ധ്രാപ്രദേശില്‍ നിന്ന്‌ കേരളത്തിലേക്ക്‌ കടത്തുകയായിരുന്ന രാസവസ്‌തു കലര്‍ത്തിയ മീന്‍ പിടികൂടി. ഫോര്‍മാലിന്‍ എന്ന രാസവസ്‌തു കലര്‍ത്തിയ 4000 കിലോ ചെമ്മീനാണ്‌ ഭക്ഷ്യസുരക്ഷാ വിഭാഗം പിടിച്ചെടുത്തത്‌.

വാഹനത്തില്‍ നിന്ന്‌ പിടിച്ചെടുത്ത മീനില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ ഫോര്‍മാലിന്റെ അംശം കണ്ടെത്തിയതിനെ തുടര്‍ന്ന്‌ വിശദമായ പരിശോധനയ്‌ക്കായി മീന്‍ ഏറണാകുളം കാക്കനാട്ടെ ലാബിലേക്ക്‌ അയച്ചു. 4000 കിലോ മീനിലും ഫോര്‍മാലിന്‍ കലര്‍ന്നിട്ടുണ്ടോയെന്നും പരിശോധനയില്‍ കണ്ടെത്തും.

കഴിഞ്ഞ ദിവസം ആന്ധ്രയില്‍ നിന്ന്‌ കൊണ്ടുവന്ന 14000 കിലോ മീന്‍ രാസവസ്‌തു കലര്‍ത്തിയതിനെ തുടര്‍ന്ന്‌ പിടികൂടിയിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക