Image

ഉത്തരേന്ത്യയില്‍ മഴ തുടരുന്നു

Published on 24 June, 2018
ഉത്തരേന്ത്യയില്‍ മഴ തുടരുന്നു


ദില്ലി: ഉത്തരേന്ത്യയില്‍ എത്തിയ മഴ വരും ദിവസങ്ങളില്‍ വിവിധ സ്ഥലങ്ങളിലേക്ക്‌ വ്യാപിക്കുമെന്ന്‌ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജൂണ്‍ 24 മുതല്‍ പശ്ചിമബംഗാള്‍, മധ്യപ്രദേശ്‌, ചണ്ഡീഗഡ്‌, ഒഡിഷ എന്നിവിടങ്ങളില്‍ കനത്ത മഴയ്‌ക്ക്‌ സാധ്യത ഉണ്ട്‌.

മൂന്ന്‌ ദിവസത്തിനകം ഉത്തരേന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും മഴ ലഭിക്കും. പശ്ചിമ ബംഗാള്‍, ഗുജറാത്തിന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലും മഴയ്‌ക്ക്‌ സാധ്യത ഉണ്ട്‌.വസ്ലാദ്‌, മാലേഗ്വണ്‍, അമരാവതി, ഗോമ്‌ടിയ, തിലകര്‍, കുട്ടക്‌, മിഡ്‌നാപൂര്‍, ഗോള്‍പര, ബാഗ്‌ദോഗ്ര എന്നിവിടങ്ങളിലും മഴ ലഭിച്ചേക്കും.

ജമ്മു-കശ്‌മീര്‍, ഹിമാചല്‍ പ്രദേശ്‌, ഉത്തരാഖണ്ഡ്‌, മധ്യപ്രദേശ്‌, ഛത്തീസ്‌ഗഡ്‌, ജാര്‍ഖണ്ഡ്‌, അസം, മേഘാലയ, തെലങ്കാന, തമിഴ്‌നാട്‌, പുതുച്ചേരി എന്നിവിടങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോട്‌ കൂടിയ മഴയ്‌ക്ക്‌ സാധ്യത ഉണ്ട്‌


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക