Image

ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഇപ്പോഴത്തെ പോക്ക്‌ സര്‍വനാശത്തിലേക്ക്‌: ആന്റണി

Published on 24 June, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഇപ്പോഴത്തെ പോക്ക്‌ സര്‍വനാശത്തിലേക്ക്‌: ആന്റണി


ന്യൂഡല്‍ഹി: ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഇപ്പോഴത്തെ പോക്ക്‌ സര്‍വനാശത്തിലേക്കെന്ന്‌ വ്യക്തമാക്കി മുന്‍മുഖ്യമന്ത്രി എ.കെ. ആന്റണി. മൗലികാവകാശങ്ങള്‍ പോലും ചോദ്യം ചെയ്യപ്പെടുമ്‌ബോള്‍ പാര്‍ട്ടികള്‍ക്ക്‌ ഒറ്റക്കുനിന്ന്‌ ചെറുക്കുക സാധ്യമല്ലെന്നും ഇന്ത്യ പഴയ ഇന്ത്യയാകാനായുള്ള പോംവഴി എല്ലാവരും ചേര്‍ന്ന്‌ ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസും സി.പി.എമ്മും ദേശീയതലത്തില്‍ ഒന്നിച്ചു നീങ്ങണമെന്നും മുഖ്യമന്ത്രിയും സുഹൃത്തുക്കളും അവരുടെ പാര്‍ട്ടി നേതൃയോഗത്തില്‍ പങ്കെടുക്കാന്‍ പോവുകയാണെന്നും സി.പി.എം കേന്ദ്രകമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനോട്‌ ആന്റണി ഓര്‍മിപ്പിച്ചു.

അതേസമയം നിലവിലെ ദേശീയ രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍നിന്ന്‌ മതനിരപേക്ഷതയിലും ജനസൗഹാര്‍ദത്തിലും ഊന്നിയ പൊതുമണ്ഡലം രൂപപ്പെട്ടു വരണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.


Join WhatsApp News
thomas 2018-06-24 09:38:44
Mindatha muni (when he was the defence minster never taik a word)start taking now. At least we all are happy, Mr. Modi made anothony to talk. What he done to Kerala. He should have done lot of things when he was the defence minister but what he had done is kept silence in front of madam Sonia. shame on him
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക