Image

കെ. വി. ജോര്‍ജ്ജ് നിര്യാതനായി

പി.പി.ചെറിയാന്‍ Published on 26 March, 2012
കെ. വി. ജോര്‍ജ്ജ് നിര്യാതനായി
പത്തനാപുരം: ബൈബിള്‍ പണ്ഡിതനും, അദ്ധ്യാപകനും, നിരവധി ബൈബിള്‍ ഗ്രന്ഥങ്ങളുടെ രചയിതാവുമായ ബ്രദര്‍ കെ.വി. ജോര്‍ജ്ജ് 85 വയസ്(വട്ടകോട്ടയില്‍, പത്തനാപുരം) നിര്യാതനായി.

തത്വശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള ബ്രദര്‍ കെ. വി. ജോര്‍ജ്ജ് അമേരിക്കയിലെ ടെന്നിസ്സി വാണ്ടര്‍ ബില്‍ട്ട് യൂണിവേഴ്‌സിറ്റിയില്‍ നിന്നും തിയോളജിയില്‍ മാസ്റ്റര്‍ ബിരുദവും സംസാരിച്ചിരുന്നു. ശാസ്ത്രയുഗത്തില്‍ വിശുദ്ധ വേദപുസ്തകത്തിന്റെ പ്രസക്തി എന്ന പുസ്തകത്തിന്റെ രചയിതാവ് എന്ന നിലയില്‍ പ്രശസ്തനായിരുന്നു.

പത്തനാപുരം കലഞ്ചൂര്‍ ബ്രദറണ്‍ അസംബ്ലി അംഗമാണ്. പത്തനംനിട്ട ബ്രദറണ്‍ ബൈബിള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫാക്കല്‍റ്റി മെംബറായിരുന്നു.

ഭാര്യ തങ്കമ്മ ജോര്‍ജ്ജ്.

മക്കള്‍ : ഡോ. ലാലി-ഡോ.ജെയിംസ് (ന്യൂജേഴ്‌സി, യു.എസ്.എ),ഡോ. സൂസണ്‍ - ഡോ.ലെസ്ലി (യു.എസ്.എ)(ഒഹായൊ), ഡോ. സ്റ്റാന്‍ലി - ഡോ.റെനി (യു.എസ്.എ), ഡോ.സുമി-ഡോ.റജി(മസ്‌ക്കറ്റ്) എന്നിവര്‍ മക്കളാണ്.

സംസ്‌ക്കാരം മാര്‍ച്ച് 31 ശനിയാഴ്ച.

കൂടുതല്‍ വിവരങ്ങള്‍ക്ക്: പി.പി ചെറിയാന്‍ -214 450 4107

കെ. വി. ജോര്‍ജ്ജ് നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക