Image

മെസിക്ക് വേണ്ടി ഐസ്ലന്‍റിനെ പരാജയപ്പെടുത്തുമെന്ന് ക്രൊയേഷ്യ

Published on 24 June, 2018
മെസിക്ക് വേണ്ടി ഐസ്ലന്‍റിനെ പരാജയപ്പെടുത്തുമെന്ന് ക്രൊയേഷ്യ
മറ്റു ഫുട്ബോള്‍ ടീമുകളിലെ താരങ്ങള്‍ക്കിടയില്‍പ്പോലും നിരവധി ആരാധകരുള്ള സൂപ്പര്‍താരമാണ് മെസി. ലോകകപ്പില്‍ അര്‍ജന്‍റീന ഇതുവരെയും പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ലെങ്കിലും മെസിയോടുള്ള ആരാധന തെല്ലും കുറയുന്നില്ല. 
നിലവില്‍ ലോകകപ്പ് പ്രീക്വാര്‍ട്ടറിലെത്താന്‍ നൂല്‍പ്പാലത്തിലൂടെ സഞ്ചരിക്കുന്ന അര്‍ജന്‍റീനയ്ക്ക് ആശ്വാസവുമായി എത്തിയിരിക്കുന്നത് മറ്റാരുമല്ല എതിരാളികളായ ക്രൊയേഷ്യ തന്നെയാണ്. 
അര്‍ജന്‍റീനയ്ക്ക് പ്രീക്വാര്‍ട്ടറിലെത്താന്‍ നടക്കാന്‍ പോകുന്ന ഐസ് ലന്‍റ് ക്രൊയേഷ്യ മത്സരത്തില്‍ ഐസ് ലന്‍റിനെ ക്രൊയേഷ്യ പരാജയപ്പെടുത്തണം. ഇക്കാര്യത്തില്‍ മെസിക്കും അര്‍ജന്‍റീനയ്ക്കും ഉറപ്പു നല്‍കുകയാണ് ക്രൊയേഷ്യന്‍ സൂപ്പര്‍താരം മോഡ്രിച്ച്. മെസിക്കായി ഞങ്ങള്‍ ഐസ് ലന്‍റിനെ പരാജയപ്പെടുത്തിയിരിക്കുമെന്നാണ് മോഡ്രിച്ചിന്‍റെ ഉറപ്പ്. മെസിയുടെ കഴിവിനോടുള്ള ബഹുമാനമാണ് മോഡ്രിച്ചിന്‍റെ  ഈ ഉറപ്പിന് പിന്നില്‍. 
നിലവില്‍ ഗ്രൂപ്പില്‍ നാലാം സ്ഥാനത്താണ് അര്‍ജന്‍റീന. രണ്ട് മത്സരങ്ങളില്‍ നിന്ന് ഒരു പോയിന്‍റ് മാത്രം. ഐസ് ലന്‍റാവട്ടെ കൂടുതല്‍ ഗോളുകള്‍ നേടിയതിനാല്‍ മൂന്നാം സ്ഥാനത്തെത്തി. മൂന്ന് പോയിന്‍റോടെ നൈജീരിയ രണ്ടാമതും ആറു പോയിന്‍റുമായി ക്രൊയേഷ്യ ഒന്നാമതുമാണ്. ക്രൊയേഷ്യക്കെതിരെ അവസാന മത്സരത്തില്‍ ഐസ് ലന്‍റ് പരാജയപ്പെട്ടാല്‍ മാത്രമേ അര്‍ജന്‍റീനയുടെ ലോകകപ്പ് മോഹങ്ങള്‍ക്ക് ഇനി ചിറക് വെയ്ക്കു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക