Image

കേന്ദ്രമന്ത്രി പീയുഷ്‌ ഗോയലിനെതിരെ വിമര്‍ശനവുമായി പിണറായി വിജയന്

Published on 24 June, 2018
കേന്ദ്രമന്ത്രി പീയുഷ്‌ ഗോയലിനെതിരെ വിമര്‍ശനവുമായി പിണറായി വിജയന്

ന്യൂദല്‍ഹി: പാലക്കാട്‌ കഞ്ചിക്കോട്‌ കോച്ച്‌ ഫാക്ടറിയുമായി ബന്ധപ്പെട്ട കേന്ദ്ര മന്ത്രി പീയുഷ്‌ ഗോയലിന്റെ പ്രസ്‌താവനയ്‌ക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതി ഉപേക്ഷിച്ചില്ല എന്ന്‌ കേന്ദ്ര മന്ത്രി പറഞ്ഞതു കൊണ്ട്‌ ഒന്നുമായിട്ടില്ല.

അത്‌ ശരിയായ രീതിയില്‍ പ്രാവര്‍ത്തികമാക്കേണ്ട ഉത്തരവാദിത്തം കേന്ദ്രമന്ത്രിയ്‌ക്ക്‌ ഉണ്ടെന്നും പിണറായി പറഞ്ഞു. കേന്ദ്ര റെയില്‍വേ മന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക്‌ കൃത്യമായ മറുപടി നല്‍കുകയായിരുന്നു ദല്‍ഹിയില്‍ മുഖ്യമന്ത്രി.

സംസ്ഥാന സര്‍ക്കാര്‍ റെയില്‍ വികസനവുമായി സഹകരിക്കുന്നില്ല എന്ന്‌ കേന്ദ്ര മന്ത്രി പീയുഷ്‌ ഗോയല്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ ഇത്‌ വെറും തെറ്റിദ്ധാരണ മാത്രമാണെന്നും, അത്‌ മാറ്റാന്‍ ശ്രമിച്ചിട്ടുണ്ടെന്നും പിണറായി പറഞ്ഞു.

അതേസമയം വീണ്ടും തെറ്റിദ്ധാരണ ആവര്‍ത്തിക്കുകയാണെങ്കില്‍ അത്‌ ബോധപൂര്‍വ്വമാണെന്ന്‌ പറയേണ്ടി വരുമെന്നും പിണറായി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക