Image

ശ്‌മശാന പുനര്‍നിര്‍മ്മാണത്തിനു പണിക്കാര കിട്ടാനില്ല; തൊഴിലാളികളുടെ പേടി മാറ്റാന്‍ ശ്‌മശാനത്തിലുറങ്ങി എം.എല്‍.

Published on 24 June, 2018
ശ്‌മശാന പുനര്‍നിര്‍മ്മാണത്തിനു പണിക്കാര കിട്ടാനില്ല; തൊഴിലാളികളുടെ പേടി മാറ്റാന്‍ ശ്‌മശാനത്തിലുറങ്ങി എം.എല്‍.

ഹൈദരാബാദ്‌: പ്രേതബാധയുണ്ടാകാമെന്ന പേടിയില്‍ ശ്‌മശാനം പുതുക്കി പണിയാന്‍ പണിക്കാരാരും എത്താതിനെ തുടര്‍ന്ന്‌ എം.എല്‍.എ ഒരു രാത്രി ശ്‌മശാനത്തില്‍ കഴിച്ചുകൂട്ടി. തൊഴിലാളികളുടെ പേടി മാറ്റുന്നതിനുവേണ്ടിയായിരുന്നു തെലുങ്ക്‌ ദേശം പാര്‍ട്ടി എം.എല്‍.എ നിമ്മല രാമ നായിഡു വ്യത്യസ്‌ത മാര്‍ഗവുമായി മുന്നോട്ട്‌ വന്നത്‌.

പലക്കോളെ നഗരത്തിന്റെ ഭാഗമായുള്ള ശ്‌മശാനം വര്‍ഷങ്ങളായി ശോചനീയാവസ്ഥയിലായിരുന്നു. പ്രദേശവാസികളുടെ നിരന്തരമായ അഭ്യര്‍ത്ഥനകള്‍ക്കൊടുവിലാണ്‌ ആധുനിക രീതിയില്‍ പുതിയ ശ്‌മശാനം പണിയുന്നതിനു വേണ്ടി മൂന്ന്‌ കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചത്‌. എട്ട്‌ മാസം മുന്‍പായിരുന്നു തുക അനുവദിച്ചു കിട്ടിയത്‌.

മുറ്റത്ത്‌ ഒരു തോട്ടമുള്‍പ്പെടെ ശവശരീരം ദഹിപ്പിക്കുന്നതിനുള്ള ഏറ്റവും പുതിയ സൗകര്യങ്ങളും ജോലിക്കാര്‍ക്കുള്ള കുളിമുറിയുമടങ്ങിയ പുതിയ ശ്‌മശാന കെട്ടിടമാണ്‌ ഇവിടെ പണിയാന്‍ ഉദ്ദേശിക്കുന്നത്‌.

 പക്ഷെ പഴയ കെട്ടിടം പൊളിച്ചുമാറ്റുന്നതിനും പുതിയത്‌ പണിയുന്നതിനും വേണ്ടി രണ്ട്‌ തവണ ടെന്‍ഡര്‍ വിളിച്ചിട്ടും ആരും എത്തിയില്ലെന്നും എം.എല്‍.എ പറയുന്നു. വളരെ ശ്രമപ്പെട്ടാണ്‌ കോണ്‍ട്രാകറെ കണ്ടെത്തിയതെന്നും ഇദ്ദേഹം പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക