Image

ഇഷ്ടമുള്ളപ്പോഴെല്ലാം ഓടിച്ചെല്ലാനുള്ള ഇടമല്ല പ്രധാനമന്ത്രിയുടെ ഓഫീസ്‌: മുഖ്യമന്ത്രിയോട്‌ ഒ. രാജഗോപാല്‍

Published on 24 June, 2018
ഇഷ്ടമുള്ളപ്പോഴെല്ലാം ഓടിച്ചെല്ലാനുള്ള ഇടമല്ല പ്രധാനമന്ത്രിയുടെ ഓഫീസ്‌: മുഖ്യമന്ത്രിയോട്‌ ഒ. രാജഗോപാല്‍

തിരുവനന്തപുരം: കേന്ദ്രം കേരളത്തെ അവഗണിക്കുകയാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്‌താവന തള്ളി ഒ. രാജഗോപാല്‍ എം.എല്‍.എ. അദ്ദേഹത്തിന്റെ പ്രസ്‌താവന അടിസ്ഥാന രഹിതമാണെന്നാണ്‌ ഒ. രാജഗോപാല്‍ പറഞ്ഞത്‌.

ഇഷ്ടമുള്ളപ്പോഴെല്ലാം ഓടിച്ചെന്ന്‌ കുശലാന്വേഷണം നടത്താനുള്ള സ്ഥലമല്ല പ്രധാനമന്ത്രിയുടെ ഓഫീസ്‌ എന്നാണ്‌ പ്രധാനമന്ത്രി കാണാന്‍ അനുവദിക്കുന്നില്ലെന്ന പിണറായിയുടെ ആരോപണത്തോട്‌ പ്രതികരിച്ചുകൊണ്ട്‌ ഒ. രാജഗോപാല്‍ പറഞ്ഞത്‌.

ദല്‍ഹിയില്‍ പാര്‍ട്ടിയോഗത്തിന്‌ പോകുമ്പോഴൊക്കെ പ്രധാനമന്ത്രിയെ കയറി കണ്ടേക്കാമെന്ന്‌ മുഖ്യമന്ത്രി കരുതുന്നതിന്‌ പിന്നില്‍ മറ്റുപല ഉദ്ദേശങ്ങളും കാണും.

 യാത്ര ഔദ്യോഗികമാക്കുന്നതുകൊണ്ട്‌ ഗുണമുണ്ടാകും. പക്ഷേ അതിന്‌ പ്രധാനമന്ത്രി നിന്ന്‌ തരണമെന്ന്‌ ചിന്തിക്കുന്നിടത്താണ്‌ പ്രശ്‌നമെന്നും രാജഗോപാല്‍ പറഞ്ഞു.

മോദി സര്‍ക്കാറിന്‌ കേരളത്തോട്‌ രാഷ്ട്രീയ വിരോധമാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്‌താവന മോദിയോടുള്ള വിരോധം കൊണ്ടാണ്‌. കേരളത്തോട്‌ കേന്ദ്രം എന്ത്‌ വിരോധമാണ്‌ കാട്ടിയതെന്ന്‌ മുഖ്യമന്ത്രി പറയണമെന്നും രാജഗോപാല്‍ ആവശ്യപ്പെട്ടു.





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക