Image

ശിങ്കാരിസ് സ്‌ക്കൂള്‍ ഓഫ് റിഥം ഡാളസിലും

എ.സി. ജോര്‍ജ് Published on 26 March, 2012
ശിങ്കാരിസ് സ്‌ക്കൂള്‍ ഓഫ് റിഥം ഡാളസിലും
ഹൂസ്റ്റന്‍ : ഗ്രെയ്റ്റര്‍ ഹൂസ്റ്റനിലെ മിസൗറി സിറ്റിയില്‍ വളരെ വിജയകരമായി നടത്തിവരുന്ന ശിങ്കാരിസ് സ്‌ക്കൂള്‍ ഓഫ് റിഥം പൊതുജനങ്ങളുടെ ആവശ്യപ്രകാരം ഡാളസിലേക്കും വ്യാപിപ്പിച്ചു. ഡാളസിലേയും പരിസര പ്രദേശങ്ങളിലും കലാസ്‌നേഹികളുടേയും പൊതുജനങ്ങളുടെയും നിര്‍ലോഭമായ സഹകരണത്തോടെ ഏപ്രില്‍ 21-ാം തീയതി ഡാളസിലെ ക്രൈസ്റ്റ് ദ കിംഗ് ക്‌നാനായ കാത്തലിക് ബില്‍ഡിംഗില്‍ നൃത്ത ക്ലാസ്സുകള്‍ക്ക് തുടക്കം കുറിക്കും. നേരിട്ടും ഓണ്‍ലൈനുമായി ക്ലാസിലേക്കുള്ള റജിസ്‌ട്രേഷന്‍ പുരോഗമിക്കുകയാണ്. ഹൂസ്റ്റനിലെ പോലെ തന്നെ ക്ലാസ് ഡിവിഷനുകളും നൃത്തരൂപങ്ങളും തെരഞ്ഞെടുക്കാവുന്നതാണ്.

പുതിയ രൂപത്തിലും ഭാവത്തിലുമുള്ള വൈവിധ്യമേറിയ നൃത്തകലാ അഭ്യാസങ്ങള്‍ ശിങ്കാരിസ് സ്‌ക്കൂള്‍ ഓഫ് റിഥത്തിന്റെ മാത്രം ഒരു പ്രത്യേകതയാണ്. ക്ലാസിയ്ക്കല്‍, സെമിക്ലാസിയ്ക്കല്‍, ഫോക്ക് സിനിമാറ്റിക്, ഹോളിവുഡ്, ബോളിവുഡ്, കോളിവുഡ്, ഫ്യൂഷന്‍, വെസ്റ്റേണ്‍, ഈസ്റ്റേണ്‍ സംഗീത നൃത്തങ്ങള്‍ മികവാര്‍ന്ന ചിട്ടയോടും, നിഷ്ടയോടും ഒരു അക്കാഡമിക് സിലബസിന് അനുസൃതമായി ഇവിടെ അഭ്യസിയ്ക്കാം.

ശിങ്കാരി സ്‌ക്കൂള്‍ ഓഫ് റിഥത്തിലെ കലാപ്രതിഭകളുടെ കലാപ്രകടനങ്ങള്‍ ഗ്രെയിറ്റര്‍ ഹൂസ്റ്റണിലെ കലോല്‍സവ വേദികളിലെ ഒരവിഭാജ്യ ഘടകമായി നിലകൊള്ളുന്നു. ഈ സ്ഥാപനത്തിലെ കലാകാരികളും കലാകാരന്മാരും അമേരിക്കയിലെ വിവിധ സാംസ്‌ക്കാരിക-സാമൂഹ്യവേദികളില്‍ മാറ്റുരച്ച് അനേകം പുരസ്‌ക്കാരങ്ങളും ബഹുമതികളും നേടിയിട്ടുണ്ട്. സിനിമാ സ്റ്റേജ് ഷോകളില് ശിങ്കാരി സ്‌ക്കൂളിലെ കലാപ്രതിഭകളുടെ സജീവ സാന്നിദ്ധ്യമുണ്ട്.

അമേരിക്കയ്ക്ക് പുറമെ മെക്‌സിക്കോയിലും ശിങ്കാരി ഗ്രൂപ്പ് നൃത്ത പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. ജയ്‌സീന്‍, എ. ആര്‍. റഹ്മാന്‍ കണ്‍സേര്‍ട്ടുകളില്‍ ശിങ്കാരി ഗ്രൂപ്പ് നൃത്തങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇനി മുതല്‍ ഡാളസിലെ കലാസ്‌നേഹികള്‍ക്കും കലാപ്രതിഭകള്‍ക്കും ശിങ്കാരി സ്‌ക്കൂള്‍ ഓഫ് റിഥത്തിലെ മികവാര്‍ന്ന അധ്യയനത്തിലും പ്രകടനത്തിലും പങ്കെടുക്കാനുള്ള ഒരു സുവര്‍ണാവസരമാണെന്ന് മുഖ്യ അധ്യാപികയും സ്‌ക്കൂള്‍ ഡയറക്ടറുമായ ക്ലെയര്‍ ശിങ്കാരി ജോണി മക്കോറ അഭിപ്രായപ്പെടുന്നു. ക്രൈസ്റ്റ് ദ കിംഗ് ചര്‍ച്ച് വികാരി ഫാദര്‍ ജോസഫ് ശൗരിമാക്കിനോട് എല്ലാ നിര്‍ദേശങ്ങള്‍ക്കും സഹകരണത്തിനും ശിങ്കാരി സ്‌ക്കൂള്‍ ഓഫ് റിഥം കൃതജ്ഞത അര്‍പ്പിക്കുന്നതായി സ്‌ക്കൂള്‍ അധികാരികള്‍ പറഞ്ഞു.

ഹ്യൂസ്റ്റണിലെ മിസൗറി സിറ്റിയിലുള്ള നൃത്തവിദ്യാപീഠത്തിനു പുറമെ ടെക്‌സാസിലെ ശിങ്കാരിയുടെ രണ്ടാമത്തെ സ്‌ക്കൂളാണിത്. ഹ്യൂസ്റ്റനിലെ അതേ മാതൃകയില്‍ തന്നെയായിരിക്കും പുതിയ നൃത്തവിദ്യാലയത്തിന്റെ പ്രവര്‍ത്തനം. കൂടുതല്‍ വിവരങ്ങള്‍ക്ക്- www.schoolofrhytham.org സന്ദര്‍ശിക്കുക.



ശിങ്കാരിസ് സ്‌ക്കൂള്‍ ഓഫ് റിഥം ഡാളസിലും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക